Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 25, 2026 6:41 am

Menu

Published on March 30, 2015 at 1:40 pm

സര്‍ക്കാര്‍ ജോലിക്കായി അച്ഛനെ കൊലപ്പെടുത്തിയ മകനെ പോലീസ് അറസ്റ്റ് ചെയ്തു

man-held-in-connection-with-fathers-murder-in-up

ബുലന്ദേശ്വര്‍: സര്‍ക്കാര്‍ ജോലി ലഭിക്കാനായി സ്വന്തം അച്ഛനെ കൊലപ്പെടുത്തിയ മകനെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍ പ്രദേശിലെ ബുലന്ദേശ്വറില്‍ ഇക്കഴിഞ്ഞ ജനുവരി 20നാണ് സംഭവം നടന്നത്. റിട്ടയര്‍ ചെയ്യാന്‍ ഒരു വര്‍ഷം മാത്രം ബാക്കിയുള്ള രാമാവതാര്‍ ശര്‍മ (59) യെയാണ് മകനായ പങ്കജാണ് വാടകക്കൊലയാളികളെ ഉപയോഗിച്ചു കൊലപ്പെടുത്തിയത്. കൊലയ്‌ക്കുശേഷം തെളിവു നശിപ്പിക്കാനായി വീടു കൊള്ളയടിച്ച പ്രതികള്‍ രാമാവതാറിന്റെ മൊബൈല്‍ ഫോണും കവര്‍ന്നു. സര്‍വ്വീസിലിരിക്കെ ആള്‍ മരിച്ചാല്‍ ലഭിക്കുന്ന സര്‍ക്കാര്‍ ജോലി തനിക്കു ലഭിക്കാനായിരുന്നു പങ്കജ് അച്ഛനെ കൊലപ്പെടുത്തിയത്. സംഭവത്തിൽ സംഭവത്തില്‍ സംശയം തോന്നിയ പോലീസ്‌ പങ്കജിനെ ചോദ്യം ചെയ്‌തപ്പോൾ ഇയാൾ സത്യം മുഴുവൻ പറയുകയായിരുന്നു. കൊലചെയ്യാനായി ഒരുമൂന്നു വാടകക്കൊലയാളികളെ ഏര്‍പ്പെടുത്തിയെന്നും ഇവര്‍ക്ക് ഒരു ലക്ഷം രൂപ നല്‍കിയിരുന്നുവെന്നും പങ്കജ് പോലീസിനോടു പറഞ്ഞു.രാമാവതാര്‍ ശര്‍മയുടെ മൂത്ത മകനാണ് പങ്കജ്.

Loading...

Comments are closed.

More News