Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 19, 2026 4:28 am

Menu

Published on March 30, 2015 at 4:46 pm

ചൈനയിൽ താടി വളർത്തിയ യുവാവിന് ആറ് വർഷം തടവ്

chinese-court-jails-a-man-for-6-years-for-growing-beard

ബെയ്ജിങ്:  താടി വളർത്തിയ യുവാവിന് ആറ് വർഷം തടവ്.ചൈനയിലെ  സിങ്ജിയാങ് പ്രവിശ്യയിലാണ് താടി വളർത്തിയയതിൻറെ പേരിൽ ശിക്ഷ വിധിച്ചത്.   സിന്‍ജ്യങ്ങിലെ കാശ്ഗര്‍ പ്രാദേശിക കോടതിയാണ് ശിക്ഷിച്ചത്. യുവാവ് 2010 മുതല്‍ താടി വളര്‍ത്തിയിരുന്നതായി പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തുടര്‍ന്ന് ഒരു വര്‍ഷത്തിന് മുമ്പ് പ്രവിശ്യയില്‍ താടി വളര്‍ത്തുന്നതിന് അധികൃതര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. താടി വളര്‍ത്തുന്ന നടപടിയില്‍ നിന്ന് പിന്മാറണമെന്ന് യുവാവിനോട് അധികൃതര്‍ പലതവണ ആവശ്യപ്പെട്ടിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.പര്‍ദ ധരിച്ചതിന് ഇയാളുടെ ഭാര്യക്ക് രണ്ടു വര്‍ഷവും ശിക്ഷ വിധിച്ചിട്ടുണ്ട്. നാട്ടില്‍ കുഴപ്പമുണ്ടാക്കാന്‍ ശ്രമിച്ചെന്ന കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്.ഉയിഗൂര്‍ മുസ്ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന സിന്‍ജ്യങ് പ്രവിശ്യയില്‍ സ്ത്രീകള്‍ തല മറക്കുന്നത് ഉപേക്ഷിക്കാനും പുരുഷന്മാര്‍ താടി വളര്‍ത്തുന്നത് തടയാനും ലക്ഷ്യമിട്ട് പ്രാദേശിക ഭരണകൂടം ഒരുവര്‍ഷം നീണ്ട കാമ്പയിന്‍ നടത്തിയിരുന്നു.ഇതിനു പിന്നാലെയാണ് ഇരുവരെയുമുള്‍പ്പെടെ കസ്റ്റഡിയിലെടുത്തത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News