Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 5, 2026 10:43 am

Menu

Published on April 4, 2015 at 11:08 am

അറുപത്തിരണ്ടുകാരൻറെ വയറ്റിൽ ‘പുഴുങ്ങിയ മുട്ട’…!

doctors-find-boiled-egg-inside-patient

ലണ്ടൻ :   അറുപത്തിരണ്ടുകാരൻറെ  വയറ്റിൽ നിന്നും  പുഴുങ്ങിയ മുട്ടയോട് സാദൃശ്യമുള്ള മുട്ട  ഡോക്ടർമാർ പുറത്തെടുത്തു. കഴിഞ്ഞ  ഇരുപത് വർഷമായി  ഈ മുട്ട കാരണം ബുദ്ധിമുട്ട് അനുഭവിക്കുകയായിരുന്നു ഈ വൃദ്ധൻ. വയറുവേദനയും  എപ്പോഴും മൂത്രമൊഴിക്കാൻ തോന്നുന്നു എന്നതുമായിരുന്നു  ഇയാളുടെ പരാതി .ഒടുവിൽ ഈ അവസ്ഥയ്ക്ക് പരിഹാരം കണ്ടെത്താനാണ് ഇയാൾ  ഡോക്ടറെ കാണാനെത്തിയത്.ഡോക്ടർ നടത്തിയ പരിശോധനയിൽ മൂത്രാശയത്തിനുളളിൽ ഒരു ഭീമൻ മുട്ട കണ്ടെത്തുകയായിരുന്നു.   10 സെന്റിമീറ്റർ നീളവും ഏഴര സെന്റിമീറ്റർ വീതിയുമുളള ഈ മുട്ട ഒരു റബ്ബർ പന്ത് പോലെ വയറിനുളളിൽ ഒഴുകി നടക്കുന്ന അവസ്ഥയിലായിരുന്നു.  ഇത് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തതോടെ രോഗിയുടെ അടിയ്ക്കടിയുളള മൂത്രശങ്ക നിലച്ചു. ഒരു കൊഴിമുട്ടയോലം  വലിപ്പമുണ്ടായിരുന്നു ഈ മുട്ടയ്ക്ക് .അകത്ത് വെള്ള നിറവും പുറത്ത് ‘പച്ച നിറത്തോട് കൂടിയായിരുന്നു മുട്ട കാണപ്പെട്ടത്.കോഴിമുട്ടയുടെ ഉണ്ണി പോലെ തോന്നിപ്പിക്കുന്ന ഒന്ന് ഈ മുട്ടയുടെ ഉള്ളിലും കാണാമായിരുന്നു.എന്നാൽ ,   ഇത്‌ മുട്ടയല്ലെന്നും പെരിടൊനീല്‍ ലൂസ്‌ ബോഡി (ശരീരത്തിനുളളിലെ സ്തര പാളികളിൽ ഉണ്ടാകാറുളള ഒരു തരം വീക്കം) എന്ന അവസ്‌ഥയാണെന്നും ഡോക്‌ടര്‍മാര്‍ പറയുന്നത്. ഇതിന്റെ അമിത ഭാരം മൂലം വയറിനുളളിൽ മൂത്രാശയത്തിന് മുകളിലായി ഇത് സ്ഥിതി ചെയ്യുകയായിരുന്നെന്നും ഇതിനു മുമ്പും ഇത്തരം സംഭവങ്ങള്‍ അമേരിക്കയില്‍ തന്നെ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. എന്നാല്‍ ആദ്യമായാണ് ഇത്തരമൊരു സംഭവം റിപ്പോർട്ട് ചെയ്യുന്നത് എന്നുമാണ് ഡോക്ടർമാർ പറയുന്നത്.

Doctors find 'boiled egg' inside patient1

Doctors find 'boiled egg' inside patient

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News