Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 23, 2026 9:37 pm

Menu

Published on April 13, 2015 at 3:17 pm

എന്‍ജിന്‍ ഡ്രൈവര്‍ ചായ കുടിക്കാന്‍ പോയി;ട്രെയിന്‍ യാത്രക്കാരുമായി സഞ്ചരിച്ചത് 26 കിലോമീറ്റര്‍…!

unattended-train-runs-backward-in-rajbari

ധാക്ക:   എന്‍ജിന്‍ ഡ്രൈവര്‍  ചായ കുടിക്കാന്‍ പോയപ്പോൾ  ട്രെയിന്‍ ഡ്രൈവറില്ലാതെ  യാത്രക്കാരുമായി സഞ്ചരിച്ചത് 26 കിലോമീറ്റര്‍. ഫരീദ്‌പുരിലേക്കുള്ള ട്രെയിനാണു രാജ്‌ബാര്‍ഹി റെയില്‍വേ സ്‌റ്റേഷനില്‍നിന്നു   23 യാത്രക്കാരുമായി  പിറകോട്ടോടിയത്.ട്രെയിൻ നിർത്തി എഞ്ചിൻ ഡ്രൈവർ ചായകുടിക്കാൻ പോയസമയത്തായിരുന്നു സംഭവം നടന്നത്. ട്രെയിന്‍ എന്‍ജിന്‍ അവിചാരിതമായി ഓട്ടോഗിയറിലേക്ക് മാറുകയായിരുന്നു. ഗാര്‍ഡും ഈ സമയം ട്രെയിനിലുണ്ടായിരുന്നില്ല. ഒടുവില്‍ ടിക്കറ്റ് പരിശോധകന്‍ ഏറെ സാഹസപ്പെട്ട് വാഹനം നിര്‍ത്തിയതോടെയാണ് പ്രശ്നം പരിഹരിച്ചത്. സംഭവത്തിൽ ട്രെയിന്‍ പിന്നീട് രാജബാഡി സ്റ്റേഷനില്‍ തിരികെയത്തെിച്ച് യാത്രതുടര്‍ന്നു. ലോകോ പൈലറ്റിനെയും ഗാര്‍ഡിനെയും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.

Loading...

Comments are closed.

More News