Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കാലിഫോര്‍ണിയ: എട്ട് ആഴ്ച തുടര്‍ച്ചയായി കാന്റി ക്രഷ് കളിച്ച യുവാവിന്റെ വിരലിന്റെ ചലനശേഷി നഷ്ടമായി.കാലിഫോർണിയക്കാരനായ 29 കാരനായ യുവാവിനാണ് ഇത്തരമൊരു ദുർവിധി ഉണ്ടായിരിക്കുന്നത്. പട്ടാളത്തിൽ നിന്നും വിരമിച്ച യുവാവ് വേറെ ജോലിയൊന്നും കിട്ടാത്തതിനാലാണ് കാന്റി ക്രാഷ് കളിക്കാൻ തുടങ്ങിയത്.ഈ ഗെയിമെനിന്റെ 80 റൗണ്ടുകൾ പൂർത്തിയാക്കാൻ സാധിച്ച യുവാവിന് ഒരു ദിവസം തള്ളവിരല്‍ അനക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ഡോക്ടറെ കാണുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മാംസപേശിയെ അസ്ഥിയോടു ബന്ധിക്കുന്ന ചലന ഞരമ്പ് പ്രവര്‍ത്തനരഹിതമായി കണ്ടെത്തുകയായിരുന്നു. ഈ ഞരമ്പിന് കാര്യമായ ക്ഷതവും സംഭവിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ വിശദമായി ചോദിച്ചപ്പോഴാണ് ക്യാന്റി ക്രഷ് കളിക്കുന്നതായിരുന്നു യുവാവിന്‍റെ ഹോബിയെന്ന് അറിഞ്ഞത്. വിരലുകളുടെ ചലന ശേഷി തിരിച്ചു പിടിക്കുന്നതിനായി ശസ്ത്രക്രിയയ്ക്ക് ഒരുങ്ങുകയാണ് യുവാവ്.
–

Leave a Reply