Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 30, 2024 2:46 pm

Menu

Published on April 20, 2015 at 5:13 pm

എസ്.എസ്.എല്‍.സി പരീക്ഷാഫലം പ്രഖ്യാപിച്ചു ;97.99 ശതമാനം വിജയം

kerala-sslc-2015-exam-results-announced

തിരുവനന്തപുരം: ഈ വർഷത്തെ എസ് എസ് എൽ സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 97.99ശതമാനം വിദ്യാര്‍ത്ഥികള്‍ വിജയിച്ചു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 2.52 ശതമാനത്തിന്റെ വര്‍ധനയാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്.കഴിഞ്ഞ വര്‍ഷം 95.47 ശതമാനം വിദ്യാര്‍ഥികളാണ് വിജയിച്ചിരുന്നത്. വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബാണ് വാര്‍ത്താസമ്മേളനത്തില്‍ ഫലം പ്രസിദ്ധീകരിച്ചത്. മുന്‍വര്‍ഷത്തെപ്പോലെ ഇത്തവണയും മോഡറേഷന്‍ നല്‍കിയിട്ടില്ല. സംസ്ഥാനത്തു 458,841 കുട്ടികളാണ്‌ ഉപരിപഠനത്തിന്‌ അര്‍ഹത നേടിയത്‌. 12,287 കുട്ടികള്‍ക്ക്‌ എല്ലാ വിഷയത്തിനും എ പ്ലസ്‌ ലഭിച്ചു. കണ്ണൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ വിജയശതമാനം,97.99 ശതമാനം. പാലക്കാട് ജില്ലയിലാണ് ഏറ്റവും കുറവ്. 1501 വിദ്യാര്‍ഥികള്‍ നൂറു മേനി നേടി. ഏറ്റവും ഉയര്‍ന്ന വിജയശതമാനമുള്ള വിദ്യാഭ്യാസ ജില്ല മൂവാറ്റുപുഴയാണ്. ഇവിടെ 94.3 ശതമാനം പേര്‍ വിജയിച്ചു. ഏറ്റവും കുറഞ്ഞ വിജയശതമാനമുള്ള വിദ്യാഭ്യാസജില്ല മണ്ണാര്‍ക്കാടാണ്.ഒരു വിഷയത്തിൽ തോറ്റ വിദ്യാര്‍ഥികള്‍ക്കു വേണ്ടി നടത്തുന്ന സേ പരീക്ഷ മേയ് 11 മുതല്‍ 16 വരെ നടക്കും. പ്ളസ് വൺ ക്ളാസുകൾ ജൂലായ് മുതൽ ആരംഭിക്കുന്നതാണ്.

Loading...

Leave a Reply

Your email address will not be published.

More News