Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 3, 2024 5:45 am

Menu

Published on April 24, 2015 at 10:20 am

പുതുക്കിയ എസ്എസ്എല്‍സി പരീക്ഷാഫലം ഇന്ന്

sslc-final-results-expected-today

തിരുവനന്തപുരം: പിഴവുകള്‍ തിരുത്തി എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് പുനഃപ്രസിദ്ധീകരിച്ചേക്കും. 40 മൂല്യനിര്‍ണയ ക്യാംപുകളില്‍ നിന്ന് പരീക്ഷാഫലം പൂര്‍ണമായും പരീക്ഷാ ഭവന്‍ ശേഖരിച്ചു കഴിഞ്ഞു. ഇന്നു രാത്രിയിലോ നാളെ ഉച്ചയോടുകൂടിയോ പൂര്‍ണമായ ഫലം പ്രസിദ്ധീകരിക്കും. എസ്എസ്എല്‍സി ഫലത്തിലെ തെറ്റ് തിരുത്തുന്നതിന്റെ ഭാഗമായി ഔദ്യോഗിക വെബ്‌സൈറ്റുകളില്‍ നിന്ന് ഇന്നലെ ഫലം പിന്‍വലിച്ചിരുന്നു. ഇപ്പോഴത്തെ വിജയശതമാനത്തില്‍ വലിയ മാറ്റങ്ങളുണ്ടാകാത്തതിനാൽ ഫലം പ്രസദ്ധീകരിച്ചാലും അത് പ്രഖ്യാപിക്കില്ല. ഗ്രേസ് മാര്‍ക്കുകള്‍ കൂട്ടിച്ചേര്‍ത്തതും പരാതികള്‍ പരിഹരിച്ചതുമായ ഫലമാവും ഇന്നു പ്രസിദ്ധീകരിക്കുക. കലാകായിക മല്‍സരങ്ങളിലെ മികവ്, ശാസ്ത്ര, ഗണിതശാസ്ത്രമേളകളിലെ ശ്രദ്ധേയമായ പ്രകടനം, NCC, സ്കൗട്ട്,ഗൈഡ്, സ്റ്റുഡന്‍റ് പൊലീസ്, തുടങ്ങിയവയിലെ പങ്കാളിത്തം എന്നിവയ്ക്കാണ് ഗ്രേസ്മാര്‍ക്ക് നല്‍കുന്നത്. ഇത് കൂടി ചേര്‍ക്കുന്നതോടെ പലരുടെയും പരീക്ഷാഫലം മാറും.

Loading...

Leave a Reply

Your email address will not be published.

More News