Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 24, 2026 3:01 am

Menu

Published on April 24, 2015 at 11:58 am

ചന്ദനം കള്ളക്കടത്ത് കേസ് ;നടി ഒളിവിൽ

red-sandalwood-smuggling-row-telugu-actress-missing

ഹൈദരാബാദ്: ചന്ദനം കള്ളക്കടത്ത് കേസില്‍ കണ്ണിയായ തെലുങ്ക് നടി ഒളിവിൽ പോയതായി റിപ്പോർട്ടുകൾ. പോലീസിൻറെ അറസ്റ്റ് ഭയന്ന് നടി നീതു അഗര്‍വാളാണ് ഒളിവിൽ പോയിരിക്കുന്നത്. തെലുങ്ക് സിനിമയിലെ ആളുകളുമായി ചന്ദനം കള്ളക്കടത്ത് സംഘത്തിന് ബന്ധമുണ്ടെന്ന് പോലീസിന് നേരത്തേ തന്നെ സംശയമുണ്ടായിരുന്നു. പോലീസിൻറെ ഈ സംശയം മനസ്സിലാക്കിയാണ് നീതു ഒളിവിൽ പോയത്.ചന്ദനം കള്ളക്കടത്ത് തലവനായ മസ്താന്‍ വാലിയുടെ ചന്ദനം കള്ളക്കടത്ത് സംഘവുമായി നീതു അഗര്‍വാളിന് ബന്ധമുണ്ടെന്ന് പോലീസ് പറയുന്നു. കേസില്‍ നീതുവിനെതിരെ പോലിസ് കേസെടുത്തിട്ടുണ്ട്. ബെംഗളൂരു, മുംബൈ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിലെല്ലാം നടിയെ കുടുക്കാൻ പോലീസ് വലവിരിച്ചു കഴിഞ്ഞു. നീതുവിൻറെ ബാങ്ക് അക്കൗണ്ടുകളെല്ലാം പോലീസ് മരവിപ്പിച്ചിരിക്കയാണ്.പ്രേമ പ്രണയം എന്ന ചിത്രത്തിലൂടെ 2013 ലാണ് നീതു അഗര്‍വാള്‍ തെലുങ്ക് സിനിമാ രംഗത്തെത്തിയത്. ഈ ചിത്രം നിർമ്മിച്ചത് മസ്താൻ വാലിയായിരുന്നു. ആന്ധ്രപ്രദേശിലെ കര്‍ണൂല്‍ ജില്ലയിലെ രുദ്രാവരം പോലീസ് സ്‌റ്റേഷനിലാണ് നീതുവിനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Loading...

Comments are closed.

More News