Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 25, 2026 11:42 am

Menu

Published on April 28, 2015 at 5:15 pm

എമിറേറ്റ്സ് ഐഡന്‍റിറ്റി അതോറിറ്റി വെബ്സൈറ്റില്‍ ഇനി മലയാളവും

emirates-id-authority-website-now-available-in-malayalam

ദുബായ്‌: എമിറേറ്റ്സ് ഐഡന്റിറ്റി അതോറിറ്റി വെബ്‌സൈറ്റില്‍ ഇനി മലയാള ഭാഷയും. നിലവില്‍ ഇംഗ്ലീഷും അറബിക് ഭാഷകളിലാണ് വെബ്സൈറ്റ് പ്രവര്‍ത്തിക്കുന്നത്.വോട്ടെടുപ്പിലൂടെയാണ് മലയാളമടക്കം അഞ്ച് പുതിയ ഭാഷകള്‍ ഉള്‍പ്പെടുത്തിയത്.അറബിക് ,ഇംഗ്ലീഷ് ഭാഷകള്‍ക്ക് ശേഷം മൂന്നാം ഭാഷയായാണ് മലയാളം എമിറേറ്റ്സ് ഐഡന്റിറ്റി അതോറിറ്റി വെബ്‌സൈറ്റില്‍ ഇടം പിടിച്ചത്. എമിറേറ്റ്സ് ഐഡന്റിറ്റി അതോറിറ്റിയുടെ അറിയിപ്പുകള്‍ ,സേവനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ എന്നിവ ഇനി മലയാളത്തില്‍ ലഭിക്കും.മൂന്നാം ഭാഷ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് അധികൃതര്‍ മാസങ്ങള്‍ നീണ്ട അഭിപ്രായ സര്‍വെ നടത്തിയിരുന്നു. അഭിപ്രായ സര്‍വെയില്‍ പങ്കെടുത്ത അമ്പത് ശതമാനത്തിലധികം ആളുകളും മലയാളത്തിന് വേണ്ടി വോട്ട് രേഖപ്പെടുത്തിയ സാഹചര്യത്തിലാണു മലയാളത്തെ മൂന്നാം ഭാഷയായി വെബ് സൈറ്റില്‍ ഉള്‍പ്പെടുത്തിയത്.ഗള്‍ഫ് മേഖലയിലെ ഒരു സര്‍ക്കാര്‍ വെബ് സൈറ്റില്‍ ഇതാദ്യമായാണ് മലയാള ഭാഷ ഇടം പിടിക്കുന്നത്. മലയാളത്തിനു പുറമേ ഉറുദു, തഗലോഗ്, റഷ്യന്‍, മന്റരിന്‍ എന്നീ ഭാഷകളെയും എമിറേറ്റ്സ് ഐഡന്റിറ്റി അതോറിറ്റി വെബ്‌സൈറ്റില്‍ ഉള്‍പ്പെുടുത്തിയിട്ടുണ്ട്.വെബ്സൈറ്റ്, സോഷ്യല്‍ മീഡിയ പ്ളാറ്റ്ഫോമുകള്‍, കോള്‍ സെന്റര്‍ തുടങ്ങി 14 ആശയവിനിമയ മാര്‍ഗങ്ങളിലൂടെയാണ് ഉപഭോക്താക്കളുമായി എമിറേറ്റ്സ് ഐഡി ആശയവിനിമയം നടത്തുന്നുണ്ട്. .

Loading...

Comments are closed.

More News