Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: ഭൂകമ്പത്തിനിരയായ നേപ്പാളിലെയും ഇന്ത്യയിലെയും ജനങ്ങള്‍ക്ക് സംഭാവന ആവശ്യപ്പെട്ട് അമിതാഭ് ബച്ചന്‍ രംഗത്ത്. മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിലൂടെയാണ് ബിഗ് ബി ഭൂകമ്പത്തെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്കായി സംഭാവന ചെയ്യാന്‍ തൻറെ ആരാധകരോട് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലൂടെയോ ഏത് മാര്‍ഗത്തിലൂടെയാണെങ്കിലും നേപ്പാളിലെ ജനങ്ങളെ സഹായിക്കാന്‍ തയ്യാറാണെന്ന് ബച്ചൻ അറിയിച്ചിട്ടുണ്ട്. ഇപ്പോൾ തന്നെ നേപ്പാളിലുണ്ടായ ശക്തമായ ഭൂകമ്പത്തെ തുടര്‍ന്ന് 5000ത്തിലധികം പേര്‍ മരിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നേപ്പാളിനെ ദുരന്തഭൂമിയാക്കി മാറ്റിയ ഭൂകമ്പത്തില്‍ ജനങ്ങള്‍ക്കുണ്ടായ നാശനഷ്ടങ്ങളില്‍ അതിയായ ദു:ഖം ബിഗ്ബി രേഖപ്പെടുത്തിയിട്ടുണ്ട്.
Leave a Reply