Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 22, 2026 9:33 am

Menu

Published on May 6, 2015 at 12:46 pm

ഓണ്‍ലൈന്‍ ഷോപ്പിങ്‌ വഴി വൈ ഫൈ റൂട്ടര്‍ ഓര്‍ഡര്‍ ചെയ്ത യുവാവിന് കിട്ടിയത് ലാപ്‌ടോപ്‌..!

m-commerce-site-gifts-customer-laptop-it-had-delivered-mistakenly

മുംബൈ:ഓണ്‍ലൈന്‍ ഷോപ്പിങ്‌ സൈറ്റായ പേ ടിഎം വഴി കസ്‌റ്റമര്‍ വൈ-ഫൈ റൂട്ടര്‍ ഓര്‍ഡര്‍ നല്‍കിയപ്പോള്‍ അയച്ചുകൊടുത്തത്‌ ലാപ്‌ടോപ്പ്‌. ഡല്‍ഹിയില്‍ നിന്നുള്ള അനുജ്‌ ചൗഹാന്‍ എന്ന യുവാവിനാണ്‌ 1154 രൂപ വിലയുള്ള വൈ-വൈ റൂട്ടര്‍ ഓണ്‍ലൈനായി ഓര്‍ഡര്‍ നല്‍കിയപ്പോള്‍ 30000 രൂപ വിലയുള്ള ലാപ്‌ടോപ്പ്‌ ലഭിച്ചത്‌. ഏപ്രില്‍ 10നാണ് Paytm ലൂടെ അഞ്ജു ചൗഹാന്‍ വൈ ഫൈ റൂട്ടര്‍ ഓര്‍ഡര്‍ ചെയ്തത്. 16ന് പ്രോഡക്ട് ഡെലിവറി ചെയ്യാനെത്തിയയാള്‍ വലിയൊരു ബോക്സ് കൈയില്‍ തന്നപ്പോള്‍ ഇത് തന്റെ ഓര്‍ഡറല്ലെന്ന് ചൗഹാന്‍ പറഞ്ഞു.എന്നാല്‍ വിശദാംശങ്ങളെല്ലാം പരിശോധിച്ചശേഷം ഡെലിവറി ബോയ് ഇത് താങ്കളുടേതുതന്നെയാണെന്ന് സമര്‍ഥിച്ചതോടെ ചൗഹാന്‍ പാഴ്സല്‍ വാങ്ങി. തുറന്നു നോക്കിയപ്പോഴാണ് താന്‍ ഓര്‍ഡര്‍ ചെയ്ത വൈ ഫൈ റൂട്ടറിന് പകരം എത്തിയത് 30,000 രൂപ വിലയുള്ള ലാപ്‌ടോപ്പാണെന്ന് ചൗഹാന്‍ തിരിച്ചറിഞ്ഞത്.മിണ്ടാതിരിക്കേണ്ട കാര്യമേ ഉള്ളായിരുന്നുവെങ്കിലും ചൗഹാന്‍ മാന്യത കാട്ടി മാതൃകനായി. അടുത്ത ദിവസം രാവിലെ എഴുന്നേറ്റ ഉടനെ പേടിഎം സിഇഒ-യ്ക്കും എംഡി-യ്ക്കും ഇക്കാര്യങ്ങളെല്ലാം വിശദമാക്കി ഇമെയില്‍ അയച്ചു. മാത്രമല്ല, തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും പേടിഎം-നെ ടാഗ് ചെയ്യുകയും ചെയ്തു.സംഭവം പരിശോധിച്ച കമ്പനി ചൗഹാന്റെ സത്യസന്ധത അംഗീകരിച്ച്‌ ലാപ്‌ടോപ്പ്‌ സൗജന്യമായി നല്‍കാന്‍ തീരുമാനിക്കുകായിരുന്നു.

Loading...

Comments are closed.

More News