Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഉത്തര്‍പ്രദേശിലെ കജ്രി നുര്‍പുരികാരിയായ സുദമാ ദേവിക്ക് വയസ്സ് 92 ആണ് .ആരോഗ്യത്തിന് യാതൊരു പ്രശ്നവുമില്ല ഈ പ്രായത്തിലും. ആരോഗ്യത്തിന്‍റെ രഹസ്യം സുദമാ ദേവി പറഞ്ഞാല്‍ ആരുമൊന്നമ്പരക്കും.ദിവസവും അഞ്ചു കിലോയോളം മണല്‍ ആണ് ഈ മുത്തശ്ശി കഴിക്കുന്നത്.വര്‍ഷങ്ങളായി മണല്‍ കഴിച്ചിട്ടും ഇവരുടെ ആരോഗ്യത്തിന് ഒരു കുഴപ്പവുമില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.അവര്‍ക്ക് 10 വയസ്സുമുതലാണ് സുദമ ദേവി മണല്‍ കഴിക്കാന്‍ തുടങ്ങിയത്.അന്ന് കൂട്ടുകാരികളെ വെല്ലുവിളിച്ച് കൊണ്ടായിരുന്നു മണൽ തീറ്റ തുടങ്ങിയത്.എന്നാല്‍ കൂട്ടുകാരെല്ലാം അന്നു തന്നെ മണല്‍ തിന്നല്‍ അവസാനിപ്പിച്ചു. പക്ഷേ സുദമാ ദേവിക്ക് മാത്രം മണല്‍ തീറ്റ നിര്‍ത്താന്‍ പറ്റിയില്ലെന്നു മാത്രമല്ല പ്രധാന ഭക്ഷണമായി മണല്‍ മാറുകയും ചെയ്തു. ആദ്യമൊക്കെ വീട്ടുകാര്‍ എതിര്‍ത്തു.. പിന്നെ അച്ഛനും സഹോദരനും മണല്‍ എത്തിച്ചു നല്‍കി. കല്യാണം കഴിഞ്ഞപ്പോളായിരുന്നു ഏറ്റവും പ്രശ്‌നം. ഭര്‍ത്താവിന്റെ വീട്ടുകാര്‍ വധുവിന്റെ ഭക്ഷണം കണ്ട് അമ്പരന്നു. ശീലത്തില്‍ മാറ്റമുണ്ടാകില്ലെന്ന് ഉറപ്പായതോടെ ഭര്‍ത്താവ് കിഷന്‍ കുമാര്‍ മണല്‍ കൊണ്ടുവന്നു നല്‍കി. പിന്നീട് മക്കളാരും തന്നെ അമ്മയുടെ ഈ ശീലത്തെ എതിര്‍ത്തുമില്ല. ഏറ്റവും അത്ഭുതം സുദമാ ദേവിയുടെ ആരോഗ്യമാണ്.ഈ 92ാം പ്രായത്തിലും നാലു പ്ലേറ്റ് മണല്‍ വരെ ദിവസവും അകത്താക്കും. രാത്രി ഭക്ഷണമായാണ് മണല്‍ അധികവും കഴിക്കുക. മണല്‍ കിട്ടിയില്ലെങ്കില്‍ വലിയ വിശപ്പൊന്നും അനുഭവപ്പെടാറുമില്ല. ആരോഗ്യ പ്രശ്‌നങ്ങളുടെ പേരില്‍ ഇതുവരെ ഡോക്ടറെ കാണേണ്ടി വന്നിട്ടില്ലെന്നും സുദമാ ദേവി പറയുന്നു.കടുത്ത ദാരിദ്ര്യമായിരുന്നു കുട്ടിക്കാലത്തെല്ലാം. നല്ല ഭക്ഷണമൊന്നും കഴിക്കാന്‍ കിട്ടിയിരുന്നില്ല. മണല്‍ കഴിച്ചു തുടങ്ങിയതോടെ ഇത് ഒരു ശീലമായി – സുദമ ദേവി പറയുന്നു. വിദേശമാധ്യമങ്ങളില്‍ വരെ ഈ മുത്തശ്ശിയുടെ തീറ്റ ഇപ്പോള്‍ വലിയ വാര്‍ത്തയായിരിക്കുകയാണ് . മണല്‍ കഴിച്ച് ഇത്ര വയസ് വരെ ജീവിക്കുന്ന ഇവരെ വലിയ അത്ഭുതമായാണ് എല്ലാവരും കാണുന്നത്.
–
–
Leave a Reply