Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 25, 2026 2:40 pm

Menu

Published on May 22, 2015 at 10:31 am

ഇന്ത്യയിൽ മാഗി ന്യൂഡില്‍സ് പാക്കയ്റ്റുകള്‍ തിരിച്ചു വിളിക്കുന്നു

indian-state-orders-maggi-noodles-recall

ന്യൂഡല്‍ഹി:കൂടിയ അളവില്‍ ലെഡും അജിനോമോട്ടയും കണ്ടെത്തിയതിനെ തുടർന്ന് ഇന്ത്യയിൽ മാഗി ന്യൂഡില്‍സ് പാക്കറ്റുകള്‍ തിരിച്ചു വിളിക്കുന്നു. ലഖ്‌നൗ ഫുഡ്‌ സേഫ്‌റ്റി ആന്‍ഡ്‌ അഡ്‌മിനിസ്‌ട്രേഷന്‍ നടത്തിയ പരിശോധനയിലാണ്‌ ഈ കണ്ടെത്തൽ. ഇതിനെ തുടർന്ന് മാഗി ന്യൂഡില്‍സ് പാക്കറ്റുകള്‍ തിരിച്ചു വിളിക്കാൻ നിർദ്ദേശം നൽകുകയായിരുന്നു. ഉത്തര്‍പ്രദേശില്‍ നിന്ന്‌ ശേഖരിച്ച പാക്കറ്റുകളിലാണ്‌ ഇത്‌ കണ്ടെത്തിയത്‌. 2014 മാര്‍ച്ചില്‍ നിര്‍മ്മിച്ച ഒരു ബാച്ച്‌ മാഗി ന്യൂഡില്‍സ്‌ തിരിച്ചുവിളിക്കാന്‍ ഉത്തര്‍പ്രദേശ്‌ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്‌. എന്നാൽ തിരിച്ചുവിളിക്കാന്‍ നിര്‍ദ്ദേശം നല്‍കിയ ബാച്ച്‌ മാഗി വിപണിയില്‍ വിറ്റഴിച്ചതോ എക്‌സ്പയറി ഡേറ്റ്‌ കഴിഞ്ഞതോ ആകാമെന്ന്‌ കമ്പനി വക്‌താവ്‌ പറഞ്ഞു.മാഗി ന്യൂഡില്‍സ്‌ നിര്‍മ്മാതാക്കളായ നെസ്‌ലെയുടെ വക്‌താവും ഇക്കാര്യം സ്‌ഥിരീകരിച്ചു.ദശലക്ഷത്തില്‍ 0.01 എന്നതാണ് അനുവദനീയമായ ലെഡിന്റെ അളവ്.എന്നാല്‍ മാഗിയില്‍ ദശലക്ഷത്തില്‍ പതിനേഴ് എന്ന അളവിലാണ് ലെഡിന്റെ അംശം കണ്ടെത്തിയിരിക്കുന്നത്.

Loading...

Comments are closed.

More News