Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലണ്ടന്‍: സെൽഫി എടുക്കുക എന്നത് ഇന്നത്തെ കാലത്ത് ഒരു ട്രെന്റായി മാറിയിരിക്കുകയാണ്.എന്നാൽ മനുഷ്യരേക്കാൾ നന്നായി സെൽഫി എടുക്കാനറിയാം എന്ന് തെളിയിച്ചിരിക്കുകയാണ് തായ്‌ലാന്റിലുള്ള ഈ ആന.ഇംഗ്ലണ്ടിലെ വേര്‍സെസ്റ്റര്‍ഷയറിലുള്ള മിഡ്ലാന്റ് സഫാരി പാര്‍ക്കിലെ ആനയാണ് ഐ ഫോണില്‍ സ്വന്തം ചിത്രം പകര്‍ത്തിയത്.ആനയ്ക്ക് പഴം നൽകിക്കൊണ്ടിരുന്ന ലിബ്ലാക്കിന്റെ കൈയിലെ സമയം സെറ്റ് ചെയ്ത് വച്ചിരുന്ന കാമറയെടുത്ത് ആന ചിത്രം പകർത്തുകയായിരുന്നു. അൽപ്പനേരം കാമറ വച്ച് കളിച്ച ശേഷം കേടുവരുത്തതെ അത് ആന തിരിച്ചു നൽകി. ലിബ്ലാക്ക് ആ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെ പോസ്റ്റ് ചെയ്തു.ലോകത്തിൽ ആദ്യമായി ആന എടുത്ത സെൽഫിക്ക് ഒരു പേര് നൽകാനും യുവാവ് മറന്നില്ല. എലിഫന്റ് സെൽഫി അഥവാ എൽഫി.തന്‍റെ ജീവിതത്തില്‍ കിട്ടിയ ഏറ്റവും നല്ല സെല്‍ഫിയാണിതെന്നാണ് ക്രിസ്റ്റ്യന്‍ പറയുന്നത്.ബാങ്കോങ്ങിലെ പഠനത്തിനിടയിലാണ് ക്രിസ്റ്റ്യന്‍ തായ്ലാന്‍ഡിലേക്ക് യാത്ര തിരിച്ചത്. അടുത്തത് ഫിലിപ്പീന്‍സിലേക്കുള്ള യാത്രയിലാണിപ്പോള്‍ ഇയാള്‍. ഇപ്പോള്‍ കരയിലെ റ്റേവും വലിയ ജീവിയുടെ കൂടെയുള്ള സെല്‍ഫി കിട്ടി ഇനി കടലിന്നടിയില്‍ വച്ച് നീലത്തിമിംഗലത്തിനരികില്‍ നിന്നൊരു സെല്‍ഫിയെടുക്കണമെന്നാണ് ക്രിസ്റ്റ്യന്‍റെ മോഹം.സംഭവം എന്തുതന്നെയായാലും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ് ലെബ്ലാങ്കിന്റെയും ആനയുടെയും ഈ ‘എല്‍ഫി’.
–
–
Leave a Reply