Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 2:04 pm

Menu

Published on May 27, 2015 at 3:33 pm

സ്കിൻ കാൻസറിന് പുതിയ മരുന്ന് കണ്ടെത്തി

medicine-discovered-for-skin-cancer

ന്യൂഡൽഹി :വായ്പുണ്ണിന്(cold sore) കാരണമാകുന്ന വൈറസുകളെ സ്കിൻ കാൻസർ ചികിത്സയ്ക്ക് ഉപയോഗിക്കാമെന്ന കണ്ടെത്തലുമായി സ്കിൻ കാൻസർ ചികിത്സയിൽ പുതിയ വഴിത്തിരിവ് . ജനിതകമായി മാറ്റം വരുത്തിയ ഇത്തരം വൈറസുകളെ കാൻസർ ബാധിച്ച സെല്ലുകളിൽ കുത്തി വച്ചാണ് ചികിത്സ. ഇത് രോഗം ബാധിക്കാത്ത സെല്ലുകളെ ദോഷകരമായി ബാധിക്കില്ലെന്നും റിപ്പോർട്ടുകളുണ്ട്. ഈ നൂതന ചികിത്സയ്ക്ക് ടി- വെക്( T-Vec.) എന്നാണ് പേര് നൽകിയിരിക്കുന്നത്.
എന്നാൽ ഈ ചികിത്സയ്ക്ക് ഇതുവരെ ലൈസൻസ് അനുവദിച്ചിട്ടില്ല. ഇതിനു സമാനമായ ചികിത്സാ രീതികൾ അമേരിക്കയിലും യൂറോപ്പിലും നിലവിലുണ്ട്. പുതിയ ചികിത്സ നിലവിലുള്ള ചികിത്സാ രീതിയുടെ മറ്റൊരു രൂപമായിരിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. ഇതാദ്യമായാണ് സ്കിൻ കാൻസർ ചികിത്സയ്ക്ക് ഇത്തരത്തിൽ വൈറസുകളെ ഉപയോഗിക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News