Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പിഞ്ചുകുഞ്ഞിൻറെ കഴുത്തിൽ ചരടു കെട്ടി നായയുടെ പാത്രത്തിൽ ഭക്ഷണം കൊടുക്കുകയും ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തതിന് അമ്മയെ അറസ്റ്റ് ചെയ്തു. ഫിലിപ്പീന്‍സിലാണ് സംഭവം. മൂന്നു വയസുകാരന്‍ മകനെ നായയെപ്പോലെ കൈകാര്യം ചെയ്യുന്ന ചിത്രങ്ങളാണ് ഒരു അമ്മ സമൂഹ മാധ്യമമായി ഫേസ്‌ബുക്കില്‍ പോസ്‌റ്റു ചെയ്‌തത്. ഇവന്‍ തന്റെ പുതിയ വളര്‍ത്തുപട്ടിയാണെന്നും താന്‍ പറയുന്ന എന്തും ഇവന്‍ അനുസരിക്കുമെന്നും തുടങ്ങിയ അടിക്കുറിപ്പുകളും യുവതി ചിത്രത്തിനൊപ്പം നല്‍കിയിരുന്നു. ചിത്രം വൈറലായതോടെ യുവതിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധവും ചൂടുപിടിച്ചു. ഇതോടെ ചിത്രത്തിനൊപ്പം ഫേസ്‌ബുക്ക് അക്കൗണ്ടും പിന്‍വലിച്ച് പ്രശ്‌നത്തില്‍ നിന്നും തലയൂരാന്‍ യുവതി ശ്രമം നടത്തി. എന്നാല്‍ യുവതിയുടെ അക്കൗണ്ടില്‍ നിന്നും മറ്റ് പേജുകളിലേക്ക് ഷെയര്‍ ചെയ്‌ത കുട്ടിയുടെ ചിത്രങ്ങള്‍ വൈറലായിക്കഴിഞ്ഞിരുന്നു. ഈ ചിത്രങ്ങള്‍ ശ്രദ്ധയില്‍പെട്ടതോടെ ഫിലിപ്പീന്‍സ് സോഷ്യല്‍ വെല്‍ഫെയര്‍ ഡിപ്പാര്‍ട്ട്‌മെന്റാണ് കുട്ടിയുടെ മാതാവിനെ അറസ്‌റ്റ് ചെയ്‌തത്.
കുട്ടി സഹോദരനൊപ്പം മൃഗങ്ങളെ അനുകരിച്ച് കളിക്കുകയായിരുന്നു എന്നും ഒരു കൗതുകത്തിന് ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്‌റ്റു ചെയ്യുകയുമായിരുന്നു എന്നുമാണ് കുട്ടിയുടെ മാതാവിന്റെ വിശദീകരണം. പക്ഷേ ഇത് അംഗീകരിക്കാന്‍ അധികൃതര്‍ തയ്യാറായില്ല. കുട്ടിയെ സുരക്ഷിത സ്‌ഥാനത്തേയ്‌ക്ക് മാറ്റിയ അധികൃതര്‍ മാതാവിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണത്തില്‍ മാതാവ് മാനസികമായി പൂര്‍ണ ആരോഗ്യവതിയാണെന്ന് തെളിഞ്ഞാല്‍ ഇവര്‍ക്കെതിരെ കടുത്ത നടപടികള്‍ ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
–
–