Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മധുരമുള്ള വെറുമൊരു ദ്രാവകം മാത്രമല്ല തേൻ, അതിന് ഒരുപാട് പോഷക ഗുണങ്ങളും ഒൗഷധ ഗുണങ്ങളുമുണ്ട്.തേനിന് ബാക്ടീരിയകളെയും, സൂക്ഷ്മാണുക്കളെയും ചെറുക്കാനുള്ള കഴിവുള്ളതുകൊണ്ട് തന്നെ ചര്‍മ്മ സംരക്ഷണത്തിനും ആരോഗ്യ പരിപാലനത്തിനും പണ്ട് മുതലേ തേന്‍ ഉപയോഗിച്ചു വരുന്നുണ്ട്.. . തേനില്‍ സ്വാഭാവിക ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ അതിന് അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് ചർമ്മത്തെ സംരക്ഷിക്കാനും കഴിയും. അതുകൊണ്ടാണ് തേന്‍ മുഖത്തു പുരട്ടുമ്പോള്‍ ചര്‍മ്മത്തിലെ കരുവാളിപ്പ് മാറുന്നത്. തേനിന് ചര്‍മ്മത്തിന്റെ മേല്പാളിയില് പ്രവര്‍ത്തിച്ച് ചര്‍മ്മ സുഷിരങ്ങളിലെ അഴുക്കുകളെ പുറന്തള്ളാനും, നിര്‍ജ്ജീവമായ ചര്‍മ്മ കോശങ്ങളെ നീക്കം ചെയ്യാനും കഴിവുണ്ട്. അതിനാല്‍ ചര്‍മ്മത്തിലെ അണുബാധയെയും മുഖക്കുരുവിനെയും തടയാന്‍ തേനിനാവും.
സൗന്ദര്യ സംരക്ഷണത്തിന് തെൻ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം ?ഇതാ 10 കുറുക്കു വഴികൾ
1. ഒരു സ്പൂണ്‍ പാല്‍പ്പൊടി, ചെറുനാരങ്ങാ നീര്, തേന്‍ എന്നിവ ചേര്‍ത്ത മിശ്രിതം മുഖത്ത് പുരട്ടുക. ഇത് ചര്‍മ്മകാന്തി വര്‍ധിപ്പിക്കും.
2. തേന്‍ ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ മുഖത്തും കഴുത്തിലും പുരട്ടുക. അര മണിക്കൂറിനുശേഷം ഒരു കഷണം പഞ്ഞി ചെറു ചൂടുവെള്ളത്തില്‍ മുക്കി മുഖവും കഴുത്തും തുടക്കുക. മുഖത്തെ ചുളിവുകള്‍ അകറ്റാനും നിറം വര്‍ധിക്കാനും ഇത് നല്ലതാണ്.
–

–
3. തേനും മഞ്ഞളും നന്നായി മിക്സ് ചെയ്താല്‍ ഫേസ് പാക്കായി ഉപയോഗിക്കാം. (വരണ്ട ചര്‍മ്മമുള്ളവര്‍ ഇതില്‍ അല്പം പാലും ചേര്‍ക്കുന്നത് നല്ലതാണ്). ഈ മിശ്രിതം മുഖത്തുതേച്ച് പതിനഞ്ചു മിനിറ്റിനു ശേഷം ശുദ്ധമായ വെള്ളത്തില്‍ കഴുകി കളയാം. മുഖം വൃത്തിയാകാനും നിറം വര്‍ദ്ധിക്കാനും ഇത് സഹായിക്കും.
4. ദിവസവും അല്പം തേന്‍ ചേര്‍ത്ത് ചെറുചൂടുവെള്ളത്തില്‍ മുഖം കഴുകിയാല്‍ ചര്‍മ്മത്തിന് തിളക്കമേറും.
5. തേന്‍ അല്പം ചൂടാക്കി തൈരു ചേര്‍ത്ത് മുഖത്തു പുരട്ടുക. പതിനഞ്ചു മിനിററിനു ശേഷം തണുത്ത വെള്ളം കൊണ്ട് കഴുകാം. മുഖം വൃത്തിയാകാനും നിറം വര്‍ദ്ധിക്കാനും ഇത് സഹായിക്കും.
6 . കറുവാപ്പട്ട പൊടിച്ചതും നാരങ്ങാനീരും തേനും ചേര്‍ത്ത് മുഖത്തും കഴുത്തിലും തേക്കുക. അല്പസമയം മസാജ് ചെയ്ത ശേഷം കഴുകിക്കളയാം.
7.വേവിച്ച ഓട്സും തേനും സംയോജിപ്പിച്ച് ഒരു പേസ്റ്റ് രൂപത്തിലാക്കിയ ശേഷം മുഖത്തു ലേപനം ചെയ്യുക. 15, 30 മിനിറ്റിനു ശേഷം ചൂടു വെള്ളവും തണുത്ത വെള്ളവും കൊണ്ടു മാറി മാറി മുഖം കഴുകുക.
8. കണ്ണിന് താഴെയുണ്ടാകുന്ന കറുത്ത പാടുകളും മറ്റും ഇല്ലാതാക്കാന്‍ തേനും പാലും ചേര്‍ത്തോ തേനും തൈരും ചേര്‍ത്തോ തയാറാക്കിയ പേസ്റ്റ് പുരട്ടുക. അല്പ സമയത്തിന് ശേഷം ഇളം ചൂടുവെള്ളം ഉപയോഗിച്ച് കഴുകുക.
9 . ഒരു കപ്പ് തേന്‍ കുളിക്കുവാനുള്ള ചെറിയ ചൂട് വെള്ളത്തില്‍ ചേര്‍ത്താല്‍ അത് ശരീര ചര്‍മ്മത്തെ പോഷിപ്പിക്കാന്‍ സഹായിക്കും.
10 . തേന്‍ പതിവായി ചുണ്ടുകളില്‍ പുരട്ടുന്നത് ചുണ്ടുകളുടെ മാര്‍ദവം വര്‍ധിപ്പിക്കും.