Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ജീവിത പങ്കാളി ഉറക്കത്തിൽ കൂര്ക്കം വലിക്കുമ്പോൾ അവര്ക്കൊരു തള്ള് വെച്ചുകൊടുത്ത് ഉറക്കത്തിലേക്ക് മടങ്ങി വരാൻ നിങ്ങൾ ആഗ്രഹിക്കാറില്ലേ ? ശബ്ദത്തിൽ കൂര്ക്കം വലിക്കുന്നത് കേൾക്കുമ്പോൾ എവിടേക്കെങ്കിലും ഇറങ്ങിപ്പോവാൻ തോന്നിയിട്ടില്ലേ ? എങ്കിൽ കൂർക്കം വലിക്കു പിന്നിൽ നിങ്ങൾക്കറിയാത്ത പല കാരണങ്ങളുമുണ്ട്.കൂര്ക്കം വലിക്കുന്നവർക്ക് ഡിമെൻഷ്യ എന്ന അസുഖം പിടിപെടാനുള്ള ആദ്യത്തെ മുന്നറിയിപ്പാണ് കൂർക്കം വലി.ഇവർ വേഗത്തിൽ തന്നെ മറവി രോഗത്തിന് കീഴടങ്ങുകയോ അല്ലെങ്കിൽ ഇത്തരം വ്യക്തികൾക്ക് തലച്ചോർ സംബന്ധമായ പ്രവർത്തനങ്ങൾക്ക് തകരാറുകൾ സംഭവിക്കും എന്നാണു കണ്ടെത്തൽ .
മറ്റൊരു പഠനം കണ്ടെത്തുന്നത്, ഗാഡമായി കൂർക്കം വലിക്കുന്നവർ കൂർക്കം വലി ഇല്ലാത്തവരെക്കാൾ 10 വർഷം മുൻപ് തന്നെ മാനസിക തകർച്ചയിലേക്ക് നീങ്ങും എന്നാണ് .അൽഷിമേഴ്സ് രോഗം ത്വരിതപ്പെടുത്താൻ ഇത്തരം ഉറക്ക പ്രശ്നങ്ങളാണ് കാരണം എന്നാണ് യു എസ് ഗവേഷകരുടെ പഠന റിപ്പോർട്ടുകളും ചൂണ്ടിക്കാണിക്കുന്നത് .ഉറക്കത്തിൽ ശ്വാസ നാളത്തിലെ മസ്സിലുകൾ ചുരുങ്ങുകയും തന്മൂലം വായു സഞ്ചാരം തടസ്സപ്പെടുകയും ചെയ്യുമ്പോഴാണ് കൂർക്കം വലി ഉണ്ടാകുന്നത് .ഇത് ചിലപ്പോൾ രക്ത സമ്മർദ്ദത്തിനും കാരണമാവാറുണ്ട് എന്ന് ഗവേഷകെ പറയുന്നു .
Leave a Reply