Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡൽഹി: 2005ന് മുമ്പുള്ള കറൻസി നോട്ടുകൾ മാറ്റി വാങ്ങാനുള്ള സമയ പരിധി റിസർവ് ബാങ്ക് ഈ വർഷം ഡിസംബർ 31 വരെയാക്കി നീട്ടി. നേരത്തെ ജൂൺ 30 വരെയായിരുന്നു ആർബിഐ സമയം അനുവദിച്ചിരുന്നത്.
2005ന് മുമ്പിറങ്ങിയ 1000,500 തുടങ്ങി എല്ലാ നോട്ടുകളും ബാങ്കുകളിൽ നിന്നും മാറ്റി വാങ്ങാനാണ് ആർബിഐ നിർദേശം. സുരക്ഷാ മാനദണ്ഡങ്ങൾ കുറവായതിനാലാണ് 2005ന് മുമ്പുള്ള നോട്ടുകൾ മാറ്റിങ്ങാൻ ആർബിഐ തീരുമാനിച്ചിരിക്കുന്നത്. ഇത് രണ്ടാം തവണയാണ് കറൻസികൾ മാറ്റി വാങ്ങാൻ ആർബിഐ സമയം നീട്ടുന്നത്. 2016 ജനുവരിക്ക് മുമ്പ് പഴയ നോട്ടുകൾ പൂർണമായും വിപണിയിൽ നിന്ന പിൻവലിക്കാനാണ് ആർബിഐ തീരുമാനം.
Leave a Reply