Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പലപ്പോഴും ഉറക്കത്തിൽ നടക്കുന്നതിനെ തെല്ലൊരു ഹാസ്യ ഭാവത്തിലാണ് മിക്കവരും കാണുന്നത്. എന്നാൽ അപൂര്‍വമായെങ്കിലും ഇത് അപകടങ്ങളില്‍ കൊണ്ടു ചാടിക്കാറുമുണ്ട്. സോമ്‌നാബുലിസം എന്നാണ് ഉറക്കത്തില്‍ നടക്കുന്നതിനു പറയുന്നത്. ഉണര്‍ന്നു കഴിഞ്ഞാല്‍ ഇയാള്‍ക്ക് ഇതെക്കുറിച്ച് ഓര്‍മയുമുണ്ടാകില്ല.സോമ്‌നാബുലിസത്തിന് പല കാരണങ്ങള്‍ ശാസ്ത്രം വിശദീകരിയ്ക്കുന്നുണ്ട്. ഇവയെക്കുറിച്ചു കൂടുതലറിയൂ,
സ്‌ട്രെസ്
കടുത്ത സ്‌ട്രെസ് സോമ്‌നാബുലിസത്തിനുള്ള ഒരു കാരണമായി പറയാറുണ്ട്.
–

–
ഉറക്കക്കുറവ്
ഉറക്കക്കുറവുള്ളവര്‍ക്ക് സോമ്‌നാബുലിസത്തിനുളള സാധ്യത ഏറെയാണ്.
മരുന്നുകള്‍
ചിലതരം മരുന്നുകളുടെ നീണ്ടുനില്‍ക്കുന്ന ഉപയോഗവും പലപ്പോഴും സോമ്‌നാബുലിസത്തിനുള്ള ഒരു കാരണമാണ്.
ഹൃദയപ്രശ്‌നങ്ങള്‍
ഹൃദയപ്രശ്‌നങ്ങള്‍ ഉറക്കത്തില്‍ എഴുന്നേറ്റു നടക്കുന്നതിനുള്ള മറ്റൊരു കാരണമായി പറയപ്പെടുന്നു.
മദ്യപാനം
മദ്യപാനത്തിന് അടിമയായവരിലും ഈ സ്വാഭാവം കണ്ടുവരാറുണ്ട്.
മാനസികപ്രശ്‌നങ്ങള്‍
മാനസികമായ പ്രശ്‌നങ്ങളും പലപ്പോഴും സോമ്‌നാബുലിസത്തിന് കാരണമാകാറുണ്ട്.
–

–
സ്ലീപ് ആപ്നിയ
സ്ലീപ് ആപ്നിയ എന്നൊരു അവസ്ഥ സോമ്‌നാബുലിനസത്തിനുള്ള മറ്റൊരു കാരണമാണ്.
Leave a Reply