Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:09 pm

Menu

Published on July 20, 2015 at 10:14 am

അതിർത്തിയിൽ വീണ്ടും വെടിവയ്പ്; ഇന്ത്യ ശക്തമായി തിരിച്ചടിച്ചു

india-army-responds-strongly-to-pakistans-unprovoked-firing-along-loc-in-jammu

ജമ്മു: അതിർത്തിയിൽ നിയന്ത്രണ രേഖയ്ക്ക് സമീപം പൂഞ്ച് ജില്ലയിൽ ഇന്ത്യൻ സൈന്യവും പാക്കിസ്ഥാൻ റേഞ്ചേഴ്സും തമ്മിൽ ശക്തമായ വെടിവയ്പ്പുണ്ടായി. ഇന്ത്യൻ സേന ശക്തമായി തിരിച്ചടിച്ചു.

യാതൊരു പ്രകോപനവുമില്ലാതെയാണ് പാക്കിസ്ഥാൻ സൈന്യം അർധരാത്രിയോടെ ഷാപൂർ സെക്ടറിൽ വെടിവയ്പ് നടത്തിയതെന്ന് പ്രതിരോധ വക്താവ് പറഞ്ഞു. ചെറിയ ആയുധങ്ങളും ഓട്ടോമാറ്റിക് ആയുധങ്ങളുമുപയോഗിച്ചായിരുന്നു ആക്രമണം.നമ്മുടെ സൈന്യം ശക്തമായ രീതിയിൽ തന്നെ തിരിച്ചടിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇന്ത്യൻ ഔട്ട് പോസ്റ്റുകൾക്കു നേരെ പാക്കിസ്ഥാൻ വെടിവയ്പ് തുടരുകയാണ്. ഇരു സൈന്യങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിൽ പ്രദേശവാസികൾക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

Loading...

Comments are closed.

More News