Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഡല്‍ഹി: 857 പോണ് സൈറ്റുകള്‍ നിരോധിച്ചു കൊണ്ടുളള സര്‍ക്കാര്‍ ഉത്തരവിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നു. കഴിഞ്ഞ ദിവസം കേന്ദ്ര വിവര സാങ്കേതിക ഇലക്ട്രോണിക്സ് മന്ത്രാലയമാണ് വെബ്സൈറ്റുകള്‍ നിരോധിക്കാനുളള തീരുമാനമെടുത്തത്.കേന്ദ്ര ടെലികോം ആന്‍ഡ് ഐടി മന്ത്രി നേരത്തെ പോണ് സൈറ്റുകള്‍ നിരോധിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ സ്വകാര്യതയില്‍ നീലച്ചിത്രങ്ങള്‍ കാണുന്നത് നിയമവിരുദ്ധമല്ലെന്ന് ചീഫ് ജസ്റ്റിസ് എച്ച്എല് ദത്ത് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് സര്‍ക്കാരിന്റെ നീക്കം.നിരോധിച്ചവയില്‍ കാര്‍ട്ടൂണ്‍ സൈറ്റുകളും, ടൊറന്റ് വെബ്സൈറ്റുകളും ഉൾപ്പെടുന്നു.
രാജ്യത്തെ ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്ക് പട്ടികയിലുള്ള സൈറ്റുകള്‍ ലഭ്യമാക്കുന്നത് നിര്‍ത്താനുള്ള നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് വാര്‍ത്താവിതരണ മന്ത്രാലയത്തിന് വിവര സാങ്കേതിക മന്ത്രാലയം അയച്ച ഇമെയിലാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാടിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ഉയരുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ ഈ നടപടി വ്യക്തി സ്വാതന്ത്ര്യത്തിനെ ഹനിക്കുന്നതാണെന്നാണ് വ്യാപക പ്രതികരണം.
Leave a Reply