Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ദുബായ്: മരിച്ചു പോയ മകളുടെ വേദനയിൽ കഴിയുന്ന മലയാളി ദമ്പതിമാരോട് സ്കൂള്‍ഫീസ് അടയ്ക്കാന്‍ ആവശ്യപ്പെട്ട് ബഹറിനിലെ സ്കൂള്‍.ഷൈനി ഫിലിപ്-ജോഫി ചെറിയാന് ദമ്പതികളോടാണ് കഴിഞ്ഞ ജനുവരിയില്‍ മരിച്ച മകള്‍ അബിയ ശ്രേയ ജോഫിയുടെ ഫീസ് കുടിശിഖ ആവശ്യപ്പെട്ട് ഇന്ത്യന്‍ സ്കൂള്‍ ബഹറിന്‍ അധികൃതര്‍ ആവശ്യപ്പെട്ടത്. മകള്‍ മരിച്ച വിവരം മാതാപിതാക്കള്‍ സ്കൂള്‍ അധികൃതരെ അറിയിച്ചിരുന്നു. എന്നിട്ടും കഴിഞ്ഞ ആഴ്ച സ്കൂള്‍ അധികൃതര്‍ വീട്ടിലെ ഫോണില്‍ വിളിച്ച് ഷൈനിയോട് ഫീസ് അടയ്ക്കാന്‍ ആവശ്യപ്പെട്ടത്. ഏക മകളുടെ മരണത്തിന്റെ വിഷമത്തില്‍ നിന്ന് കരകയറാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന ഈ കുടുംബത്തിന് ഞെട്ടലായിരുന്നു ഇത്.ജനവരിയിലാണ് ചിക്കന്‍പോക്സ് പിടിപെട്ട് എട്ടുവയുകാരിയായ മകള്‍ അബിയ ശ്രേയ ജോഫി മരിയ്ക്കുന്നത്. 20 വര്‍ഷത്തിലേറെയായി ബഹറിനില്‍ സ്ഥിരതാമസമാക്കിയവരാണ് ചെറിയാനും കുടുംബവും . ഇന്ത്യന്‍ സ്കൂള്‍ ബഹറിന്‍ (ഐഎസ്ബി)യിലെ വിദ്യാര്‍ഥിനിയായിരുന്നു അബിയ .കുട്ടിയുടെ മരണം സ്കൂള്‍ അധികൃതരെ അറിയിച്ചെങ്കിലും രേഖകളില്‍ നിന്ന് പേര് മാറ്റിയില്ല. തുടര്‍ന്നാണ് അമ്മയെ ഫോണില്‍ വിളിച്ച് കുട്ടിയുടെ ഫീസ് ഉള്‍പ്പടെയുള്ളവ ആവശ്യപ്പെട്ടത്.തങ്ങളുടെ ഭാഗത്ത് നിന്ന് വന്ന തെറ്റിന് സ്കൂള്‍ അധികൃതര്‍ മാപ്പ് പറഞ്ഞു. സംഭവത്തെപ്പറ്റി അന്വേഷിയ്ക്കുമെന്ന് പ്രിന്‍സിപ്പാള്‍ ഉറപ്പും നല്കി .
Leave a Reply