Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:09 pm

Menu

Published on August 25, 2015 at 11:51 am

ഡ്യൂട്ടി സമയത്ത് മദ്യപിച്ച് ഡല്‍ഹി മെട്രോയില്‍ യാത്ര ചെയ്ത പൊലീസുകാരനെ സസ്പെന്‍ഡ് ചെയ്തു

pk-salim-cop-drunken-in-delhi-metro-a-malayali-suspended

ന്യൂഡൽഹി: ഡ്യൂട്ടി സമയത്ത് മദ്യപിച്ച് ഡല്‍ഹി മെട്രോയില്‍ യാത്ര ചെയ്ത ഹെഡ്കോണ്‍സ്റ്റബിളും മലയാളിയുമായ പി.കെ.സലിമിനെ കമ്മീഷണര്‍ ബി.എസ്.ബസി സസ്പെന്‍ഡ് ചെയ്തു. മദ്യപിച്ച് മെട്രോയില്‍ കയറിയ പൊലീസുകാരന്‍റെ ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെയാണ് അധികൃതര്‍ നടപടിയെടുത്തത്.

ഇത്തരം സംഭവങ്ങൾ അംഗീകരിക്കില്ലെന്നു ഡൽഹി പൊലീസ് കമ്മീഷണർ ബി.എസ്.ബസി പറഞ്ഞു. പൊലീസുകാരെ യൂണിഫോമിൽ മദ്യപിച്ചു കാണരുത്. ജോലിയിൽ അല്ലാത്ത സമയത്തും ഇത്തരത്തിൽ മോശം അവസ്ഥയിൽ കാണരുതെന്നും ബസി വ്യക്തമാക്കി.

അമിതമായി മദ്യപിച്ച് മെട്രോയിൽ കയറിയ പൊലീസുകാരൻ പുറത്തേക്കുള്ള തന്റെ വഴിതിരയുകയും ഒടുവിൽ നിലതെറ്റി താഴെ വീഴുന്നതുമാണ് 36 സെക്കൻഡ് വിഡിയോയിലുള്ള ദൃശ്യങ്ങൾ. താഴെ വീഴുന്ന പൊലീസുകാരനെ സഹയാത്രികൾ എഴുനേൽപ്പിക്കുന്നതും വിഡിയോയിൽ കാണാം.

Loading...

Comments are closed.

More News