Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 18, 2026 1:51 pm

Menu

Published on September 9, 2015 at 5:51 pm

രോഗപ്രതിരോധ ശേഷി കുറവാണോ എന്നറിയാന്‍ നാല് ലക്ഷണങ്ങള്‍

four-signs-you-have-low-immunity

നിങ്ങൾക്ക് രോഗപ്രതിരോധ ശേഷി കുറവാണോ എന്നറിയാന്‍ ഇതാ നാല് ലക്ഷണങ്ങള്‍

ഇടക്കിടക്ക് രോഗങ്ങള്‍ പിടിപെടുക
രോഗപ്രതിരോധ ശേഷിയുണ്ടോയെന്ന് എളുപ്പത്തില്‍ കണ്ടെത്താവുന്ന ലക്ഷണമാണിത്. ചുറ്റുഭാഗത്തും എന്തെങ്കിലും പകര്‍ച്ചവ്യാധി പടരുന്നുണ്ടെങ്കില്‍ അത് പിടിപെടുന്നവരില്‍ ഒരാള്‍ നിങ്ങളായിരിക്കും. നിങ്ങള്‍ക്ക് ചുറ്റുമുള്ളവരേക്കാള്‍ രോഗങ്ങള്‍ നിങ്ങളെയായിരിക്കും ബാധിക്കുക. പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് വര്‍ഷത്തില്‍ മൂന്നോ നാലോ തവണയേ ജലദോഷം പിടിപെടാറുള്ളൂ എന്നാണ് ഗവേഷകര്‍ പറയുന്നത്. ഇതില്‍ കൂടുതല്‍ നിങ്ങളില്‍ വരാറുണ്ടെങ്കില്‍ തീര്‍ച്ചായും നിങ്ങളുടെ രോഗപ്രതിരോധ ശേഷി കുറവാണെന്ന് മനസ്സിലാക്കേണ്ടതുണ്ട്.

വളരെ പെട്ടെന്ന് മാനസിക സമ്മര്‍ദ്ദത്തിലാവുക
മാനസിക സമ്മര്‍ദ്ദം എല്ലായിപ്പോഴും വൈകാരികമായ കാരണങ്ങളുടെ ഫലമായിക്കൊള്ളണമെന്നില്ല. നിങ്ങളില്‍ രോഗപ്രതിരോധ ശേഷി കുറവാണെങ്കില്‍ തീര്‍ച്ചയായും അത് നിങ്ങളുടെ മാനസിക ആരോഗ്യത്തെയും ബാധിക്കും.

കായികബലം കുറവായി കാണുക
കഠിനമായ ജോലികളില്‍ ഏര്‍പ്പെട്ടില്ലെങ്കില്‍ പോലും ദിവസാരംഭങ്ങളില്‍ പോലും കായികബലം അഥവാ ശാരീരികോര്‍ജ്ജം കുറവായി തോന്നുന്നതും ഉദാസീനതയും, മന്ദതയും എപ്പോഴും ഉറങ്ങാനുമൊക്കെ തോന്നുന്നതുമെല്ലാം അത്ര നല്ല ലക്ഷണമല്ല. ഇത് നിങ്ങളിലെ രോഗപ്രതിരോധശേഷിക്കുറവിന്റെ ലക്ഷണമാണ്.

മധുരം കഴിക്കാനുള്ള ആഗ്രഹം
പഞ്ചസാര അധികമായി കഴിക്കുന്നത് നിങ്ങളിലെ രോഗപ്രതിരോധ ശേഷിയെ ബാധിക്കുന്ന ഒന്നാണ്. കാരണം ശ്വേതരക്താണുക്കളുടെ രോഗാണുക്കളോട് പൊരുതാനുള്ള ശക്തി കുറയാന്‍ ഇത് കാരണമാകുന്നു. ഒരു ദിവസം 100 ഗ്രാമില്‍ കൂടുതല്‍ മധുരം നിങ്ങള്‍ കഴിക്കുന്നുണ്ടെങ്കില്‍ അത് നിങ്ങളുടെ രോഗ പ്രതിരോധ ശേഷിയെ കുറയ്ക്കുമെന്നതില്‍ യാതൊരു സംശയവും വേണ്ട.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News