Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 16, 2026 5:14 am

Menu

Published on September 10, 2015 at 1:55 pm

വിളിച്ചിട്ട് ഫോണെടുത്തില്ല; ഭര്‍ത്താവ് ഭാര്യയുടെ മൂക്ക് കടിച്ച് മുറിച്ചു

chinese-woman-says-her-husband-bit-off-her-nose-and-ate-it

ബെയ്ജിംഗ്: വിളിച്ചപ്പോള്‍ ഫോണെടുക്കാത്തതിന് ഭാര്യയുടെ മൂക്ക് ഭര്‍ത്താവ് കടിച്ചെടുത്തു.ചൈനയിലെ ഡഷോയിലാണ് സംഭവം. രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്ന ഭാര്യയെ ഫോണ്‍ വിളിച്ചപ്പോള്‍ ഫോണെടുക്കാത്തതാണ് ഭര്‍ത്താവിനെ പ്രകോപിതനാക്കിയത്.ഗുരുതര പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സിയിലാണ്.യാങ് എന്ന യുവതിയാണ് ആക്രമണത്തിനിരയായത്. പ്രദേശത്തെ ഒരു സ്ഥാപനത്തില്‍ രാത്രിഷിഫ്റ്റില്‍ ജോലിചെയ്യുകയായിരുന്നു യുവതി. രാത്രി രണ്ടുമണിയോടെ ഭര്‍ത്താവ് മൊബൈലില്‍ വിളിച്ചു. ജോലിത്തിരക്കുമൂലം ഫോണെടുക്കാനോ തിരികെവിളിക്കാനോ കഴിഞ്ഞില്ല. പിറ്റേന്നുരാവിലെ ജോലിസ്ഥലത്തെത്തിയ യുവാവ് പകോപിതനായി യാങിനോട് വളരെ പരുഷമായാണ് സംസാരിച്ചത്. തുടര്‍ന്നായിരുന്നു ആക്രമണം. ചുമരിനോട് ബലമായി ചേര്‍ത്തുനിറുത്തി മൂക്ക് കടിച്ചെടുക്കുകയായിരുന്നു. വേദനകൊണ്ട് അലറിക്കരഞ്ഞുവെങ്കിലും അയാള്‍ വിട്ടില്ല. മുറിഞ്ഞുപോയ ഭാഗം തുന്നിച്ചേര്‍ക്കാതിരിക്കായി അത് വിഴുങ്ങുകയും ചെയ്തു. തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ യുവതിയെ സഹപ്രവര്‍ത്തകരാണ് ആശുപത്രിയിലെത്തിച്ചത്.മൂക്ക് ഏതാണ്ട് പൂര്‍ണമായി തന്നെ നശിച്ചുവെന്നും പ്ലാസ്റ്റിക് സര്‍ജറി നടത്തേണ്ടി വരുമെന്നുമാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. സംഭവത്തിന് ശേഷം ഭര്‍ത്താവ് ഒളിവിലാണ്.

Chinese-woman-says-her-'husband-bit-off-her-nose-and-ATE-it'

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News