Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:09 pm

Menu

Published on September 30, 2015 at 10:23 am

വിജയ്, നയൻതാര, സാമന്ത എന്നിവരുടെ വീടുകളിൽ ആദായനികുതി റെയ്ഡ്

vijay-nayan-thara-samantha-income-tax

ചെന്നൈ: ഇളയ ദളപതി വിജയ്‌യുടെയും നടിമാരായ നയന്‍ താര, സാമന്ത എന്നിവരുടെയും വസതികളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുന്നു. താരങ്ങളുടെ ചെന്നൈയിലെ വസതികളിലാണ് റെയ്ഡ്. രാവിലെ എട്ടിന് തുടങ്ങിയ റെയ്ഡ് ഇപ്പോഴും തുടരുകയാണ്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രം പുലി നാളെ റിലീസ് ചെയ്യാനിരിക്കെയാണ് റെയ്ഡ് എന്നത് ശ്രദ്ധേയമാണ്.

ചിത്രത്തിന്റെ നിര്‍മാതാവിന്റെ വീട്ടിലും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തുന്നുണ്ട്. വിജയ്‌യുടെ ചെന്നൈയിലെ വസതിയിലും ഓഫീസിലുമാണ് രാവിലെ എട്ടുമുതല്‍ റെയ്ഡ് ആരംഭിച്ചത്. നയന്‍താരയുടെ ചെന്നൈയിലെയും ഹൈദരാബാദിലെയും കൊച്ചിയിലെയും വസതികളിലാണ് ഒരേസമയം റെയ്ഡ് നടക്കുന്നത്. ആകെ 25 ഇടങ്ങളിലാണ് ഒരേസമയം റെയ്ഡ് നടത്തുന്നത്.

Loading...

Comments are closed.

More News