Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പൊതുവെ നില നിൽക്കുന്ന ഒരു തെറ്റിധാരണയാണ് അമിതമായി ഭക്ഷണം കഴിക്കുന്നതുകൊണ്ടാണ് തടി കൂടുന്നത് എന്ന്.വ്യായാമക്കുറവ്, പാരമ്പര്യം തുടങ്ങി പൊതുവായ കാരണങ്ങള്‍ കൊണ്ടല്ലാതെ മറ്റുചില പ്രശ്‌നങ്ങള്‍ കൊണ്ടും തടി കൂടാം. അതിനെക്കുറിച്ചറിയൂ…
വൈറ്റമിന്‍ അപര്യാപ്തത
മഗ്‌നീഷ്യം, വൈറ്റമിന്‍ ഡി, അയേണ്‍ എന്നിവയുടെ കുറവ് ശരീരത്തിലെ ഊര്‍ജനിലയേയും അപചയപ്രക്രിയയേയും ദോഷകരമായി ബാധിയ്ക്കും. ഇതും തടി കൂടാനുള്ള ഒരു പ്രധാന കാരണമാകാറുണ്ട്.
പ്രായം
പ്രായമേറുന്നതോടെ ശരീരത്തിലെ അപചയപ്രക്രിയ സാവധാനമാകും. ഇതും തടി കൂടാനുള്ള കാരണമാണ്.
ദഹനം
ദഹനം ശരിയല്ലാത്തത്, ശോധനക്കുറവ് എന്നിവയെല്ലാം തടി കൂടാനുള്ള കാരണങ്ങള്‍ തന്നെയാണ്.
ഗുളികകള്‍
ഗുളികകള്‍ ഗര്‍ഭനിരോധന ഗുളികകള്‍, ഹോര്‍മോണ്‍ ഗുളികകള്‍, ബ്രെസ്റ്റ് ക്യാന്‍സര്‍ മരുന്നുകള്‍, ബിപി, ഹൃദയപ്രശ്‌നങ്ങള്‍ എന്നിവയ്ക്കുള്ള മരുന്നുകള്‍ എന്നിവയും തടി കൂടാനിടയാക്കും.
കൊഴുപ്പുള്ള ഭക്ഷണം
ഗര്‍ഭകാലത്ത് കൊഴുപ്പുള്ള ഭക്ഷണങ്ങള്‍ അമ്മമാര്‍ ഗര്‍ഭകാലത്ത് കൂടുതല്‍ കൊഴുപ്പുള്ള ഭക്ഷണങ്ങള്‍ കഴിച്ചാല്‍ ജനിക്കുന്ന കുട്ടിക്ക് തടി കൂടാനിടയുണ്ട്.
ഡിപ്രഷന്‍
ഡിപ്രഷന്‍ തടി കൂടാനിടയാക്കും. ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ മാത്രമല്ല, ഡിപ്രഷൻ ഗുളികകള്‍ കഴിയ്ക്കുന്നുണ്ടെങ്കില്‍ ഇവയും തടി കൂടാനുള്ള പ്രധാന കാരണമാണ്.
Leave a Reply