Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം:ടെലഫോണ്‍ ബില്‍ അടയ്ക്കാത്തതിനാല്‍ അന്തരിച്ച മുന്‍ രാഷ്‌ട്രപതി എ പി ജെ അബ്‌ദുള്‍ കലാമിന് ബി എസ് എന്‍ എല്ലിന്റെ ജപ്‌തി നോട്ടീസ്. തിരുവനന്തപുരത്തെ രാജ്ഭവനിലെ അനന്തപുരി സ്യൂട്ടില്‍ താമസിച്ചിരുന്ന കാലത്ത് അദ്ദേഹം ഉപയോഗിച്ചിരുന്ന 2724800 എന്ന നമ്പറിലെ ലാന്‍ഡ് ഫോണ്‍ ഉപയോഗിച്ചതിനു വന്ന ബില്‍ തുകയായ 1026 രൂപ അടയ്ക്കാത്തതിനാണ് നടപടി. ബില്‍ തുക അടയ്ക്കാത്തപക്ഷം സ്ഥാവര ജംഗമ വസ്തുക്കളിലൂടെ ഇത് തിരിച്ചുപിടിയ്ക്കാനാണ് നിര്‍ദേശം.അതേസമയം, ബില്‍ കുടിശിക സംബന്ധിച്ച് മുന്‍പൊന്നും ബി.എസ്.എന്‍.എല്‍ അറിയിപ്പ് നല്‍കിയിട്ടില്ലെന്നും തുക അടയ്‌ക്കാനുള്ള നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞുവെന്നും രാജ്‌ഭവന്‍ അറിയിച്ചു.
Leave a Reply