Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നോയ്ഡ: കറുപ്പ് നിറമാണെന്ന കാരണത്താല്‍ യുവാവ് ഭാര്യയെ ഇമെയിലിലൂടെ മൊഴി ചൊല്ലി.നോയിഡയിലാണ് സംഭവം.റിസെര്‍ച്ച് അസിസ്റ്റന്റായി ജോലി ചെയ്ത് വന്ന 26കാരിയെ എഞ്ചിനിയറായ 35കാരനാണ് വിവാഹം ചെയ്തത്. -വിവാഹം കഴിഞ്ഞ ആദ്യ ദിനം തന്നെ നിറം കുറഞ്ഞ് പോയി എന്ന പേരില്‍ ഇയാള്‍ യുവതിയെ അധിക്ഷേപിക്കാന്‍ ആരംഭിച്ചിരുന്നു. അതേസമയം യുവതിക്ക് രോഗമുണ്ടെന്നും വിവാഹ സമയം യുവതിയുടെ ബന്ധുക്കള്‍ ഇക്കാര്യം തന്നോട് മറച്ച് വച്ചു എന്നും അതിനാലാണ് മൊഴി ചൊല്ലിയതെന്നും യുവാവ് ഭര്‍ത്താവ് പറഞ്ഞു.വിവാഹ വെബ്സൈറ്റുവഴി പരിചയപ്പെട്ടാണ് ഇരുവരുടെയും വിവാഹം നടന്നത്. യുവതി ജീവിച്ചുവന്ന ജംഷത്പൂരില് വച്ചായിരുന്നു വിവാഹം. തുടര്‍ന്ന് ഭര്‍ത്താവിനൊപ്പം യുവതി ബംഗളൂരുവിലേക്ക് ചേക്കേറുകയായിരുന്നു. പിന്നീട് പല സമയങ്ങളിലും ഭര്‍ത്താവ് തന്നെ വംശീയമായി അധിക്ഷേപിക്കുകയും മര്‍ദിക്കുകയും ചെയ്തിരുന്നെന്ന് യുവതി പറഞ്ഞു.തുടര്‍ന്ന് നവംബറില്‍ യുവതി ജോലിയില്‍ തുടരാനായി നോയിഡയിലേക്ക് പോയി. അവിടെ എത്തിയ വരന്റെ മാതാപിതാക്കളോട് യുവതി കാര്യങ്ങള്‍ വിവരിച്ചിരുന്നു. എന്നാല്‍ അവരുടെ ഭാഗത്ത് നിന്നും പ്രത്യേകിച്ച് പ്രതികരണങ്ങള്‍ ഒന്നും ഉണ്ടായില്ല. തുടര്‍ന്ന് കഴിഞ്ഞ ദിവസം ഭര്‍ത്താവ് ഇമെയിലിലൂടെ ഭാര്യയ്ക്ക് തലാക്ക് ചൊല്ലി സന്ദേശമയക്കുകയായിരുന്നു. താന്‍ ഗര്‍ഭിണിയാണെന്ന് ഭര്‍ത്താവിനെ അറിയിച്ച് മൂന്ന് ദിവസം കഴിഞ്ഞപ്പോഴായിരുന്നു മൊഴി ചൊല്ലിയതെന്നാണ് യുവതി പറയുന്നത്.
Leave a Reply