Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:09 pm

Menu

Published on December 28, 2015 at 4:41 pm

വൈറലാകാന്‍ സെല്‍ഫി എടുക്കുന്നതിനിടെ യുവാവിന് ദാരുണ അന്ത്യം;മരണവാര്‍ത്ത അമ്മ പോസ്റ്റ് ചെയ്തത് വൈറലായി

man-distracted-by-phone-falls-off-cliff-dies

സാന്‍ഡിയാഗോ: ക്രിസ്‌തുമസ്‌ ആഘോഷിക്കാന്‍ കാലിഫോര്‍ണിയയില്‍ എത്തിയ യുവാവ്‌ സെല്‍ഫി എടുക്കുന്നതിനിടെ മരിച്ചു. യുവാവ് പാറക്കൂട്ടത്തിന് മുകളില്‍ നിന്നും സെല്‍ഫി പകര്‍ത്തുന്നതിനിടെ കാല്‍ വഴുതി താഴേയ്ക്ക് വീണ് മരിയ്ക്കുകയായിരുന്നു .ഇന്‍ഡ്യാനക്കാരനായ ജോഷ്വ ബര്‍വെല്‍ (33) ആണ് സെല്‍ഫിയെടുക്കുന്നതിനിടെ വീണ് മരിച്ചത്. സാന്‍ഡിയാഗോയിലെ ബീച്ചില്‍ എത്തിയതായിരുന്നു ഇയാള്‍ . ബീച്ചിന് സമീപമുള്ള പാറക്കൂട്ടങ്ങളില്‍ കയറി നിന്ന് അപകടകരമായ വിധത്തില്‍ ജോഷ്വ സെല്‍ഫിയെടുത്തു. ഇതിനിടെ ശ്രദ്ധമാറുകയും കാല്‍വഴുതി താഴേയ്ക്ക് വീഴുകയും ചെയ്തു.40 അടിയോളം ഉയരമുള്ള പാറക്കൂട്ടത്തില്‍ നിന്നാണ് യുവാവ് താഴേയ്ക്ക് വീണത് . സംഭവത്തിന് സാക്ഷിയായി യുവാവിന്‍റെ മകനും സംഭവസ്ഥലത്തുണ്ടായിരുന്നു .യുവാവ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മകന്റെ ദാരുണ മരണത്തെപ്പറ്റി അമ്മ ഫേസ്ബുക്കിലിട്ട പോസ്റ്റ് വൈറലാവുകയാണ് . സെല്‍ഫിയെടുക്കുന്നതിനിടെ യുവാവ് മരിച്ചുവെന്ന് പറയുമ്പോഴും ഇയാള്‍ സെല്‍ഫിയ്ക്കായി ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ ഇതുവരേയും കണ്ടെടുത്തിട്ടില്ല .

Loading...

Comments are closed.

More News