Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 30, 2026 2:20 pm

Menu

Published on July 1, 2013 at 11:02 am

ചൈനയിൽ പഠിച്ച ഡോക്ടര്‍മാര്‍ കൂടുന്നു

indian-medical-students-chose-to-study-in-china

ചൈനയില്‍ പരിശീലനം നേടിയ ഡോക്ടര്‍മാരുടെ സേവനo ഇന്ത്യയില്‍ കൂടുന്നു. ചൈനയിലെ മെഡിക്കല്‍കോളേജുകള്‍ 2007-ല്‍ 24 എണ്ണമായിരുന്നെങ്കില്‍ ഇപ്പോഴത് 50 ആയി വര്‍ധിച്ചിട്ടുണ്ട്. ഓരോ കോളേജിലും നൂറ്റമ്പതോളമാണ് കുട്ടികളുടെ എണ്ണം.ആരോഗ്യവകുപ്പിന്റെ കണക്കുകള്‍പ്രകാരം മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ വിദേശ മെഡിക്കല്‍ ഗ്രാജ്വേറ്റ്‌സ് സ്‌ക്രീനിങ് ടെസ്റ്റില്‍ ഓരോ വര്‍ഷവും ചൈനയില്‍നിന്നും റഷ്യയില്‍നിന്നുമുള്ള മെഡിക്കല്‍ വിദ്യാര്‍ഥികളുടെ എണ്ണം കൂടിവരികയാണെന്ന് കണക്കുകള്‍ തെളിയിക്കുന്നു. ചുരുങ്ങിയ പഠനച്ചെലവാണ് വിദ്യാര്‍ഥികളെ ചൈനയിലേക്ക് ആകര്‍ഷിക്കുന്ന പ്രധാന ഘടകം. അഞ്ചുവര്‍ഷത്തെ പഠനത്തിനും ഒരുവര്‍ഷത്തെ ഇന്‍േറണ്‍ഷിപ്പിനുമായി 22 ലക്ഷംമാത്രമേ ചൈനയിലാകുന്നുള്ളു എന്നാണ് കാരണമായി പറയുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News