Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:08 pm

Menu

Published on January 12, 2016 at 2:36 pm

ചര്‍മ്മത്തിന് നിറം ലഭിക്കാൻ ചില പൊടിക്കൈകൾ

homemade-skin-whitening-and-fairness-tips

നിറം വർദ്ധിപ്പിക്കാൻ എന്തും ചെയ്യാൻ തയ്യാറായിട്ടുള്ളവരാണ് സൗന്ദര്യസംരക്ഷണത്തിന് പ്രാധാന്യം കൊടുക്കുന്നവരിൽ മിക്കവരും. എന്നിട്ട് കിട്ടുന്നതാകട്ടെ പലപ്പോഴും എട്ടിന്റെ പണിയായിരിക്കും. മാത്രമല്ല മാര്‍ക്കറ്റില്‍ നിന്നും ലഭിയ്ക്കുന്ന കണ്ണില്‍ കണ്ട പല ക്രീമുകളും വാരിത്തേച്ച് മുഖത്തിന്റെ ഉള്ള ഭംഗിയും കൂടി ഇല്ലാതാവും.

എന്നാല്‍ സ്വന്തം അടുക്കളയില്‍ തന്നെ ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാനുള്ള വഴികള്‍ ഉള്ളപ്പോള്‍ പിന്നെ ബ്യൂട്ടി പാര്‍ലറില്‍ കയറിയിറങ്ങി സമയവും പണവും കളയേണ്ട ആവശ്യമുണ്ടോ?ചര്‍മ്മത്തിന് തിളക്കമേകാന്‍ സഹായിക്കുന്ന ചില പൊടിക്കൈകള്‍ നമ്മുടെ അടുക്കളയിൽത്തന്നെയുണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം.

പാലും മാങ്ങയും
ഒരു സ്പൂണ്‍ പാലില്‍ മാങ്ങയുടെ തൊലി ചേര്‍ത്ത് അരച്ചെടുത്ത് മുഖത്തും കഴുത്തിലും നന്നായി മസാജ് ചെയ്യുക. ചര്‍മ്മത്തിന് നല്ല തിളക്കവും മൃദുത്വവും ലഭിയ്ക്കും.

ചെറുനാരങ്ങ
ഒരു കഷ്ണം നാരങ്ങയിൽ ഒരു സ്പൂണ്‍ പഞ്ചസാര ചേര്‍ത്ത് മുഖത്ത് പുരട്ടി നോക്കൂ. ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെന്നാല്‍ പഞ്ചസാര അലിയുന്നത് വരെ മുഖം മസാജ് ചെയ്യണം എന്നതാണ്.

ക്യാബേജ്
ക്യാബേജിന്റെ ഇലയിട്ട് ചൂടാക്കിയ വെള്ളം കൊണ്ട് മുഖം കഴുകുക. ഇത് ചര്‍മ്മത്തിന് നല്ല തിളക്കം നല്‍കാന്‍ സഹായിക്കും.

ചെറുപയര്‍ പൊടി
ചെറുപയര്‍ പൊടി കൊണ്ട് മുഖം മസ്സാജ് ചെയ്യുന്നത് നല്ലതാണ്. ഇത് ചര്‍മ്മത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുന്നു.

അരിപ്പൊടി
നല്ല സ്‌ക്രബ്ബ് അരിപ്പൊടി നല്ല സ്‌ക്രബ്ബാണ് എന്നത് സത്യമാണ്. ഇത് ചര്‍മ്മത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുന്നു.

തൈര്
തൈര് നല്ലൊരു സൗന്ദര്യ വര്‍ദ്ധക വസ്തുവാണ്. മുഖം സ്‌ക്രബ് ചെയ്യാന്‍ തൈര് ഉപയോഗിക്കുന്നത് ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കും.

Loading...

Comments are closed.

More News