Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മെല്‍ബോണ്‍: ആസ്ത്രേലിയക്കാരിയായ കൈലി ആംസ്ട്രോങ് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയം.സ്തനാര്‍ബുദത്തിനെതിരെ ജനങ്ങളെ ബോധവത്കരിക്കാനാണ് കൈലി ആംസ്ട്രോങ് തന്റെ ചിത്രം ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തത്. സ്തനാര്‍ബുദത്തിനെതിരെ ജാഗ്രത പുലര്‍ത്താന്‍ ലോകമാകെയുള്ള സ്ത്രീകളെ ബോധവത്കരിക്കുകയാണ് ഈ ഉദ്യമത്തിന് പിന്നിലെ ഉദ്ദേശമെന്നും അവര്‍ പറഞ്ഞു. കൈലി പോസ്റ്റ് ചെയ്ത തന്റെ ചിത്രത്തില്‍, ഇടത്തേ സ്തനത്തിന് താഴെയായി മൂന്ന് ചെറിയ കുഴികള്‍ കാണാനാകും, സ്തനാര്‍ബുദം പ്രത്യക്ഷത്തില്‍ തിരിച്ചറിയാനുള്ള ഏക മാര്‍ഗമാണിതെന്നും അവര്‍ പറയുന്നു.ചിത്രത്തിനൊപ്പമുള്ള കുറിപ്പില്‍ അവര്‍ പറയുന്നു. രോഗത്തിലൂടെ തനിക്കും കുടുമ്പത്തിനും നേരിട്ട വിഷമതകളെക്കുറിച്ചും അവര്‍ വിവരിക്കുന്നുണ്ട്. താനിത് ചെയ്യുന്നത് ഓരോ സ്ത്രീയേയും ഇക്കാര്യം ബോധ്യപ്പെടുത്താനാണെന്നും, രോഗലക്ഷണം കണ്ടെത്തിയാല്‍ ഉടന്‍ ഡോക്ടറെ കാണണമെന്നും നിര്‍ദേശിച്ചുകൊണ്ടാണ് തന്റെ ഫെയ്സ്ബുക്ക് അവര്‍ അവസാനിപ്പിക്കുന്നത്.
–

–
Leave a Reply