Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
രാത്രിയിൽ ചാറ്റ് ചെയ്യുന്നവരാണ് മിക്കവരും .രാത്രി വെളുക്കുവോളം ചാറ്റിംഗ് ആരേയും ശല്യം ചെയ്യാതിരിയ്ക്കാന്‍ ലൈറ്റിടാതെയായിരിക്കും പലരുടേയും ചാറ്റിംഗ്. ഇരുട്ടുമുറയില്‍ ദീര്‍ഘനേരം മൊബൈലിന്റെ വെളിച്ചത്തില്‍ മാത്രം ഇരുന്നു ചാറ്റ് ചെയ്യുന്നവര്‍ക്കാണു പണി കിട്ടുന്നത്.രാത്രി ചാറ്റ് ചെയ്യുന്നവരുടെ കണ്ണിന്റെ കാഴ്ച ഇല്ലാതാവും എന്നാണ് പഠനം പറയുന്നത്. ലണ്ടനിൽ നടന്ന പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.ദീര്‍ഘനേരം സ്മാര്‍ട്ട് ഫോണില്‍ പാത്രവായിക്കുന്ന ശീലമുണ്ടായിരുന്ന യുവതിക്ക് ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. കൂടാതെ ലൈറ്റ് ഓഫ് ചെയ്തു ചാറ്റ് ചെയ്തിരുന്നവരുടെ ഒരു കണ്ണിന്റെ കാഴ്ചയ്ക്കു തകരാറു വന്നതായും പഠനം കണ്ടെത്തി.എന്നാല്‍ ഇതിന് പ്രായം പ്രശ്‌നമല്ലെന്നതിനാല്‍ നാല്‍പ്പത്കാരിയിലും ഇതേ അനുഭവം തന്നെയുണ്ടായി. കിടന്നു കൊണ്ട് ദീര്‍ഘനേരം സ്മാര്‍ട്ട്‌ഫോണില്‍ പത്രങ്ങള്‍ വായിക്കുന്ന ശീലമായിരുന്നു ഇവരുടേത്. ഇവര്‍ക്കും ഒരുകണ്ണിന്റെ കാഴ്ച നഷ്ടമായി. കിടന്നു കൊണ്ട് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുമ്പോള്‍ രണ്ട് കണ്ണിലേക്കും വരുന്ന പ്രകാശത്തിന്റെ അളവ് വ്യത്യസ്തമായിരിക്കും. ഇതാണ് പലപ്പോഴും ഗുരുതരമായ ഇത്തരം പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വിദഗ്ധമായ വീഡിയോ പരിശോധനയും നടത്തിയ ശേഷമാണ് ഇത്തരമൊരു നിഗമനത്തില്‍ ഗവേഷകര്‍ എത്തിയത്.
Leave a Reply