Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പത്ത് മാസം പ്രായമുളള കുഞ്ഞിനെ അച്ഛന്‍ ബിയര്‍ കുടിച്ച് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിച്ച മാതാപിതാക്കള്‍ക്കെതിരെസോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തം.സംഭവം നടന്നത് തമിഴ്‌നാട്ടിലാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും യഥാര്‍ത്ഥ സംഭവ സ്ഥലം കണ്ടെത്തിയിട്ടില്ല. ബിയര്‍ കുപ്പി പൊട്ടിച്ച് അച്ഛന്‍ കുഞ്ഞിന്റെ വായില്‍ ബിയര്‍ ഒഴിച്ച് കൊടുക്കുന്നത് 2.43 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോക്ക് എതിരെയാണ് പ്രതിഷേധം. ദൃശ്യങ്ങള്‍ പകര്‍ത്തിയത് കുട്ടിയുടെ അമ്മയാണ് എന്ന് ഇരുവരുടെയും സംഭാഷണങ്ങളില്‍ നിന്ന് വ്യക്തം.കഴിഞ്ഞ മാസം തിരുവണാമലൈ എന്ന സ്ഥലത്ത് നാലുവയസുകാരനെ അച്ഛന്‍ മദ്യംകുടിപ്പിക്കുന്ന വീഡിയോ പുറത്തുവന്നതിന്റെ ഞെട്ടല്‍ മാറും മുന്‍പാണ് വീണ്ടും സമാനമായ സംഭവം നടക്കുന്നത്. അച്ഛനെയും അമ്മയെയും മാതൃകാപരമായി ശിക്ഷിക്കണമെന്നാണ് സമൂഹമാധ്യമങ്ങളില്‍ ഭൂരിപക്ഷത്തിന്റെയും അഭിപ്രായം.
–
–
Leave a Reply