Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബിജ്‌നോര്‍:പ്രേതബാധ ഒഴിപ്പിക്കാനെന്ന പേരില്‍ വീട്ടമ്മയെ പീഡിപ്പിക്കുന്നതിനിടെ ഇമാമിനെ ഭര്‍ത്താവും കൂട്ടുകാരും ചേര്‍ന്നു കൈകാര്യം ചെയ്തു പൊലീസില്‍ ഏല്‍പിച്ചു.മൗലാനാ അന്‍വാറുല്‍ ഹഖ് എന്ന നാല്‍പ്പതുകാരനാണ് അറസ്റ്റിലായത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും യുവതിയുടെ ബന്ധുക്കള്‍ പോലീസില്‍ ഹാജരാക്കി. 30കാരിയായ യുവതിയെ ശരീരത്തില്‍ കൂടിയ ദുഷ്ടശക്തിയെ ഒഴിപ്പിക്കാനെന്ന പേരില്‍ ഒറ്റയ്ക്ക് വിളിച്ച് പീഡിപ്പിക്കുകയായിരുന്നു. അതിന് പിന്നാലെ വീട്ടിലെത്തി വീണ്ടും പീഡിപ്പിക്കുന്നതിനിടെയാണ് ഇമാമിനെ കയ്യോടെ പിടികൂടിയത്. ഒരു മാസത്തിലധികമായി അസുഖ ബാധിതയായ യുവതിയെ ഭര്‍ത്താവാണ് ഹക്കിനടുത്ത് എത്തിച്ചത്. ഭാര്യ പിശാചിന്റെ പിടിയിലാണെന്നും, ഹരിദ്വാറിലെ കലിയാര്‍ ദര്‍ഖയിലെത്തിച്ച് പ്രാര്‍ത്ഥന നടത്തിയാലേ ഭേദമാകൂ എന്നും ഇമാം ഭര്‍ത്താവിനെ പറഞ്ഞ് വിശ്വസിപ്പിച്ചു. അങ്ങനെ മൂവരും ഹരിദ്വാറിലേക്ക് പോയി. ഇവര്‍ താമസിക്കുന്ന ഹോട്ടലില്‍ യുവതിയെ ഇമാമിന്റെ മുറിയിലേക്ക് വിളിച്ച് വരുത്തിയായിരുന്നു ആദ്യമായി യുവതിയെ ബലാത്സംഗം ചെയ്തതെന്നാണ് പരാതിയില്‍ പറയുന്നത്.
ഭര്‍ത്താവിനോട് പറയരുതെന്ന് സ്ത്രീയെ ഇമാം ഭീഷണിപ്പെടുത്തുകയും ചെയ്തു.ഹരിദ്വാറില്‍ നിന്ന് തിരിച്ചെത്തിയ ശേഷം, ഹക്ക് വീണ്ടും ഭര്‍ത്താവില്ലാത്ത സമയത്ത് യുവതിയുടെ വീട്ടിലെത്തി. സഹായിയെ പുറത്ത് കാവല്‍ നിര്‍ത്തി അകത്ത് കയറിയ ഇമാം വീണ്ടും യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു. ഇതിനിടയില്‍ വീട്ടിലെത്തിയ ഭര്‍ത്താവിനെ സഹായി തടഞ്ഞെങ്കിലും, വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്ത് കയറുമ്പോളാണ് ബലാത്സംഗ രംഗം ഭര്‍ത്താവ് കാണുന്നത്. ഒച്ചവെച്ച് ആളെക്കൂട്ടിയ ഭര്‍ത്താവ്, ഇമാമിനെ മര്‍ദിക്കുകയും ചെയ്തു. ചിലരീ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയിരുന്നു.
പോലീസില്‍ പരാതിപ്പെട്ടിരുന്നില്ല, യുവതിയും ഭര്‍ത്താവും. ദൃശ്യങ്ങളുടെ പേടിയില്‍, ഇമാം ഭര്‍ത്താവിനും നാട്ടുകാരില്‍ ചിലര്‍ക്കുമെതിരെ കള്ളക്കേസ് കൊടുക്കുകയായിരുന്നു. ഈ കേസ് അന്വേഷിച്ച പോലീസാണ് സംഭവത്തിന് പിന്നിലെ സത്യം കണ്ടെത്തിയത്. രണ്ട് കുട്ടികളുടെ അമ്മയായ യുവതിയെ മെഡിക്കല്‍ പരിശോധനയ്ക്ക് പോലീസ് വിധേയയാക്കി. ഹോട്ടലില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും , നാട്ടുകാരുടെ മൊബൈല്‍ ദൃശ്യങ്ങളും ഹക്കിനെ പിടികൂടാന്‍ പോലീസിനെ സഹായിച്ചു.
പ്രവാചകനെ അപമാനിച്ചുവെന്ന ആരോപണം നേരിടുന്ന കമലേഷ് തിവാരിയെ വധിക്കുന്നവര്‍ക്ക് 51 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് വാര്‍ത്തകളില്‍ ഇടംപിടിച്ച വ്യക്തിയാണ് 40കാരനായ മൗലനാ അന്‍വറുള്‍ ഹക്ക്.
–
–
Leave a Reply