Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പാപമുക്തി നേടുക എന്നത് ഹൈന്ദവ വിശ്വാസത്തിന്റെ ഭാഗമാണ്.ഗംഗ പോലുള്ള പുണ്യനദികളില്‍ മുങ്ങി പാപത്തില്‍ നിന്ന് മുക്തിനേടാന്‍ വരുന്നവര്‍ നിരവധിയാണ്. എന്നാല്‍ നിങ്ങള്‍ പാപങ്ങളില്‍ നിന്ന് മോചിതമായെന്ന് രേഖപ്പെടുത്തിയ രസീതി നല്കുന്ന ഒരു ക്ഷേത്രം രാജസ്ഥാനിലുണ്ട്. ഗൗതമേശ്വര്‍ മഹാദേവ് പാപമോചന തീര്‍ത്ഥ എന്ന ശിവ ക്ഷേത്രത്തില്‍ നിന്നാണ് ഇത്തരത്തില്‍ വിചിത്രമായ രസീതി ലഭിക്കുന്നത്.ഗൌതമേശ്വര് മഹാദേവ തീര്‍ത്ഥ എന്ന ഈ ക്ഷേത്രത്തിന്റെ മന്ദാകിനി എന്ന സ്നാന സ്ഥലത്ത് മുങ്ങിയാല്‍ പാപങ്ങള്‍ക്ക് മോചനം നേടുമെന്നാണ് വിശ്വാസം.പത്ത് പുരോഹിതരാണ് ഈ കര്‍മ്മത്തിനു നിയുക്തരായിരിയ്ക്കുന്നത്.പത്തുരൂപ കൊടുത്തം പാപ മുക്തിയും ഒരു രൂപ കൂടി എക്സ്ട്ര നല്കിയാല് ആ വിവരം സാക്ഷ്യപ്പെടുത്തുന്ന സര്‍ട്ടിഫിക്കറ്റും ലഭിയ്ക്കും.

ഗോത്രവിഭാഗക്കാരുടെ ഹരിദ്വാര്‍ എന്നാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്.കൂടുതലും ആ വിഭാഗക്കാരാണ് ഇവിടെ വരുന്നത്.തങ്ങള്‍ ചെയ്യുന്നു എന്ന് അവര്‍ വിശ്വസിയ്ക്കുന്ന പാപം ആണ് ഏറ്റവും വിചിത്രം.കൃഷി നശിയ്ക്കാതിരിയ്ക്കാന്‍ തളിയ്ക്കുന്ന കീടനാശിനി കാരണം ചത്തൊടുങ്ങുന്ന കീടങ്ങളുടെ ശാപം തങ്ങള്‍ക്ക് കിട്ടാതിരിയ്ക്കാനാണ് ഈ പാപമുക്തിയും സര്‍ട്ടിഫിക്കറ്റും.
Leave a Reply