Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 26, 2026 8:49 pm

Menu

Published on October 14, 2016 at 2:04 pm

‘മര്യാദയ്ക്ക് ഭരിച്ചില്ലെങ്കില്‍ വലിച്ചു താഴെയിടും’: നൈജീരിയന്‍ പ്രസിഡന്റിന് ഭാര്യയുടെ താക്കീത് …

nigerian-presidents-wife-may-not-back-him-at-next-election

അബുജ: നൈജീരിയന്‍ പ്രസിഡന്റിന് ഭാര്യയുടെ ഭീഷണി. സ്വജനപക്ഷപാതവും അഴിമതിയും തുടര്‍ന്നാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തുമെന്നുമാണ് പ്രസിഡന്റ് മുഹമ്മദ് ബുഹാരിക്ക് ഭാര്യ ഐഷ ബുഹാരി മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്.ബി.ബി.സി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഐഷ ബുഹാരി ഭരണകാര്യത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.

രാജ്യത്തിന്റെ പ്രസിഡന്റും ഭര്‍ത്താവുമായ മുഹമ്മദ് ബുഹാരിയയ്‌ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഐഷ നടത്തിയത്. സര്‍ക്കാറിന്റെ പദ്ധതികളെ കുറിച്ചോ പ്രവര്‍ത്തനങ്ങളെ കുറിച്ചോ അദ്ദേഹത്തിനറിയില്ലെന്നാണ് ഐഷയുടെ പ്രധാന വിമര്‍ശനം. ഭരണത്തില്‍ മാറ്റമില്ലെങ്കില്‍ സ്ത്രീകളോട് വോട്ട് ചോദിക്കാനോ മറ്റ് പ്രചരണ പരിപാടികള്‍ക്കോ താന്‍ ഉണ്ടാവില്ലെന്നും അഭിമുഖത്തില്‍ ഐഷ ബുഹാരി വ്യക്തമാക്കി.നിയമിച്ച ഉദ്യോഗസ്ഥാര്‍ ആരൊക്കെയാണെന്നു പോലും പ്രസിഡന്റിന് അറിയില്ല.പുതുതായി നിയമിതരായ 50 പേരില്‍ 45 പേരെയും പ്രസിഡന്റിന് അറിയില്ല. ഏതാനും ചിലരുടെ വേണ്ടപ്പെട്ടവരെയാണ് പ്രധാന സ്ഥാനങ്ങളില്‍ നിയമിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ പ്രധാനപ്പെട്ട സ്ഥാനങ്ങളില്‍ നിയമിക്കപ്പെട്ടവരില്‍ പലരും ജോലി ചെയ്യാതെ വീട്ടിലിരിക്കുകയാണെന്നും ബുഹാരി ആരോപിക്കുന്നു.

അഴിമതിയും സ്വജനപക്ഷപാതവും അവസാനിപ്പിക്കുമെന്ന വാഗ്ദാനത്തോടെയാണ് കഴിഞ്ഞ വര്‍ഷം നടന്ന തെരഞ്ഞെടുപ്പില്‍ മുഹമ്മദ് ബുഹാരി പ്രസിഡന്റായി അധികാരത്തിലേറിയത്. രാജ്യത്തിന്റെ പോക്ക് ഈ വിധത്തിലാണെങ്കില്‍ 2019ല്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ താന്‍ സര്‍ക്കാരിനെതിരായി രംഗത്തിറങ്ങുമെന്നും ഐഷ ബുഹാരി പറഞ്ഞു. നൈജീരിയയുടെ രാഷ്ട്രീയ രംഗത്ത് സ്വാധീനമുള്ള വ്യക്തിയാണ് സാമൂഹ്യ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ ഐഷ ബുഹാരി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News