Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 24, 2026 11:31 am

Menu

Published on November 24, 2016 at 2:25 pm

മൃഗസ്‌നേഹിയാണോ ? എങ്കില്‍ ഈ പരസ്യം കാണാതെ പോകരുത്….

possibly-the-cutest-christmas-commercial-you-will-ever-see

മൃഗസ്‌നേഹികളെ ലക്ഷ്യംവെച്ച് വേള്‍ഡ് വൈഡ് ഫണ്ടിന്റെ പുതിയ പരസ്യം. കടുവാ സംരക്ഷകരെ തേടിയാണ് പരസ്യം. കടുവകളെ സംരക്ഷിക്കുക എന്ന ആശയം മുന്‍നിര്‍ത്തി മാര്‍ട്ടിന്‍ സ്റ്റര്‍ലിങ്ങാണ് പരസ്യം സംവിധാനം ചെയ്തിരിക്കുന്നത്. ടൈഗര്‍ ഇന്‍ സബര്‍ബിയ എന്നാണ് പരസ്യത്തിന് നല്‍കിയിരിക്കുന്ന പേര്.
പരിക്കേറ്റ കടുവ ഒരു കുടുംബത്തില്‍ അഭയം തേടുന്നിടത്താണ് പരസ്യം തുടങ്ങുന്നത്. പരിക്ക് സുഖം പ്രാപിക്കാന്‍ കടുവയെ നാല് പേരടങ്ങുന്ന കുടുംബം സഹായിക്കുന്നു. പരിക്കേറ്റ കടുവയെ കഥ വായിച്ചുകേള്‍പ്പിക്കുന്ന കുട്ടി,മുറിവില്‍ മരുന്നുവെച്ചു കൊടുക്കുന്ന അമ്മ, ഉറങ്ങുമ്പോള്‍ കൂട്ടിരിക്കുന്ന അച്ഛന്‍.
ഒടുവില്‍ തിരികെ കാട്ടിലേക്ക് പോകുമ്പോള്‍ നന്ദിയോടെ കുടുംബത്തെ നോക്കുന്ന കടുവ. മൃഗസ്‌നേഹികളെയും സംരക്ഷകരെയും ഈ വീഡിയോ കരയിക്കുമെന്നുറപ്പ്. കംപ്യൂട്ടര്‍ ഗ്രാഫിക്‌സിന്റെ സഹായത്തോടെയാണ് ഭീമന്‍ കടുവയെ സൃഷ്ടിച്ചിരിക്കുന്നത്. നിരവധി പേരാണ് പരസ്യം ഇതിനകം കണ്ടുകഴിഞ്ഞത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News