Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മേരിലാന്‍ഡ്: ഈ വര്‍ഷത്തെ ലോകസുന്ദരി പട്ടം പോര്‍ട്ടോ റിക്കോയുടെ സുന്ദരി സ്റ്റെഫാനി ഡെല്‍ വാല്ലേയ്ക്ക്.മേരിലാന്‍ഡ് ഓക്സോണ്‍ ഹില്‍ എം ജി എം നാഷണല്‍ ഹാര്‍ബറില്‍ ഞായറാഴ്ച നടന്ന മത്സരത്തില്‍ 117 സുന്ദരികളെ പിന്തള്ളിയാണ് 19 കാരിയായ സ്റ്റെഫാനി കിരീടം സ്വന്തമാക്കിയത്. മത്സരത്തില്‍ മിസ് ഡോമനിക്കന്‍ റിപ്പബ്ലിക് രണ്ടാംസ്ഥാനവും മിസ് ഇന്‍ഡോനീഷ്യ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
മുന്‍ലോകസുന്ദരി മിരിയ ലാലഗുണയാണ് സെറ്റാഫിനിയെ കിരീടം അണിയിച്ചത്. ഇന്ത്യന്‍ സുന്ദരി പ്രിയദര്‍ശിനി ചാറ്റര്‍ജി മികച്ച 20 സുന്ദരികളുടെ പട്ടികയില്‍ ഇടംപിടിച്ചെങ്കിലും തുടര്‍ന്നുള്ള റൗണ്ടുകളില്‍ മുന്നേറാന്‍ സാധിച്ചില്ല. ഡല്‍ഹി സ്വദേശിനിയാണ് പ്രിയദര്‍ശിനി.
ഇന്ത്യയില്‍ നിന്ന് ഏറ്റവും ഒടുവില്‍ ലോകസുന്ദരി പട്ടം കരസ്ഥമാക്കിയത് പ്രിയങ്ക ചോപ്രയാണ് (2000). 2008ല്‍ മലയാളിയായ പാര്‍വതി ഓമനക്കുട്ടന് പോയിന്റുകളുടെ വ്യത്യാസത്തിലാണ് സുന്ദരിപട്ടം നഷ്ടമായത്. ജോഹന്നാസ്ബര്‍ഗില്‍ നടന്ന മത്സരത്തില്‍ ഫസ്റ്റ് റണ്ണറപ്പായിരുന്നു പാര്‍വതി.
Leave a Reply