Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 27, 2026 12:11 pm

Menu

Published on January 17, 2017 at 12:36 pm

വെറും അഞ്ചാംക്ലാസ് വിദ്യാഭ്യാസം മാത്രം; 94 കാരനായ ഇദ്ദേഹത്തിന്റെ വാര്‍ഷികവരുമാനം കേട്ടാല്‍ ഞെട്ടും

fmcgs-highest-paid-ceo-is-a-94-year-old-school-drop-out-dharampal-gulati

മുംബൈ: എം.ഡി.എച്ച് മസാലയുടെ പരസ്യത്തില്‍ പ്രത്യക്ഷപ്പെടുന്ന വൃദ്ധനെ ചിലര്‍ക്കെങ്കിലും പരിചയമുണ്ടാകും. ഇന്ത്യയിലെ ഗൃഹോപയോഗ ഉല്‍പ്പന്ന കമ്പനികളില്‍ ഏറ്റവും കൂടുതല്‍ തുക ശമ്പളമായി വാങ്ങുന്ന ധരംപാല്‍ ഗുലാട്ടിയാണ്  ഇത്. ഇദ്ദേഹത്തിന്റെ വാര്‍ഷിക വരുമാനം ഏവരെയും ഞെട്ടിക്കുന്നതാണ്.

തന്റെ 94-ാമത്തെ വയസില്‍ 21 കോടി രൂപയാണ് ഇദ്ദേഹത്തിന്റെ വാര്‍ഷിക വരുമാനം. എം.ഡി.എച്ച് മസാല കമ്പനിയുടെ സി.ഇ.ഒ ആയ ഇദ്ദേഹം അഞ്ചാം ക്ലാസില്‍ തോറ്റ് പഠനം അവസാനിപ്പിച്ചയാള്‍ കൂടിയാണെന്നത് ഏറെ കൗതുകകരമാണ്.

എന്നാല്‍ അതൊന്നും ബിസിനസില്‍ ഗുലാട്ടിക്ക് തടസമായില്ല. കഴിഞ്ഞ സാമ്പത്തിക വര്‍ഷമാണ് ഇദ്ദേഹത്തിന്റെ വരുമാനം 21 കോടിരൂപയിലധികമായത്.

എം.ഡി.എച്ച് എന്ന ചുരുക്ക പേരിലറിയപ്പെടുന്ന മഹാഷിയാന്‍ ഡി ഹട്ടി എന്ന ഇദ്ദേഹത്തിന്റെ കമ്പനിയുടെ വാര്‍ഷിക വരുമാനം 924 കോടിരൂപയും ലാഭം 213 കോടിരൂപയുമാണ്. കഴിഞ്ഞ വര്‍ഷത്തില്‍ നിന്ന് ലാഭത്തില്‍ 24 ശതമാനത്തിന്റെ വര്‍ദ്ധനവാണ് കമ്പനി കൈവരിച്ചത്.

കമ്പനിയുടെ ഉല്‍പ്പന്നങ്ങളുടെ ഗുണമേന്‍മയില്‍ വിട്ടുവീഴ്ച ചെയ്യാതെ, ന്യായമായ വിലയ്ക്ക് അവ വില്‍ക്കാന്‍ സാധിക്കുന്നു എന്നതാണ് ജോലിയില്‍ നിന്ന് തനിക്കു ലഭിക്കുന്ന പ്രചോദനമെന്ന് ധരംപാല്‍ പറയുന്നു. വരുമാനത്തിന്റെ 90 ശതമാനവും താന്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായാണ് ഉപയോഗിക്കാറുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എം.ഡി.എച്ചിന്റെ 80 ശതമാനം ഓഹരിയും സ്വന്തമാക്കിയ ധരംപാല്‍ പതിറ്റാണ്ടുകളായി കമ്പനി ഉല്‍പ്പന്നങ്ങളുടെ പരസ്യചിത്രങ്ങളിലും ഇദ്ദേഹം അഭിനയിച്ചുവരുന്നു. എം.ഡി.എച്ച് മസാലപ്പൊടികളുടെ കവറുകളില്‍ ഇദ്ദേഹത്തിന്റെ മുഖം കാണാവുന്നതാണ്.

സഹപ്രവര്‍ത്തകര്‍ക്കിടയില്‍ ഇദ്ദേഹം ദാദാജിയെന്നും മഹാഷായ്ജിയെന്നുമാണ് അറിയപ്പെടുന്നത്. ധരംപാല്‍ ഗുലാട്ടിയുടെ പിതാവ് ആരംഭിച്ച ചെറിയ വ്യാപാരസ്ഥാപനത്തില്‍ നിന്ന് ആരംഭിച്ച എം.ഡി.എച്ച് ഇന്ന് 15 വ്യവസായശാലകളും 1000 ഡീലര്‍മാരുമുള്ള വലിയ കമ്പനിയാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News