Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചെന്നൈ: കൊച്ചിയില്‍ മലയാള നടി ആക്രമിക്കപ്പെട്ടതിനു പിന്നാലെ പല നടിമാരും തങ്ങള്‍ക്കുണ്ടായ മോശം അനുഭവങ്ങള്‍ വെളിപ്പെടുത്തി രംഗത്തെത്തിയിരുന്നു. ഇക്കാര്യം പരാതിപ്പെടാന്‍ കഴിയാതിരുന്നവരും പരാതി കൊടുത്തിട്ട് പൊലീസ് അന്വേഷണം വേണ്ടവിധം നടക്കാതിരുന്ന സംഭവങ്ങളും ഇതിലുണ്ടായിരുന്നു.
എന്നാലിപ്പോള്‍ താനും ലൈംഗികാതിക്രമത്തിന്റെ ഇരയാണെന്ന് തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് തെന്നിന്ത്യന്‍ താരം കാതല്‍ സന്ധ്യ. ചെന്നൈയില്‍ നടന്ന ഒരു പരിപാടിക്കിടെയായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍.
താനും ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ടെന്നും എന്നാല്‍ ആള്‍ക്കൂട്ടത്തിനിടയില്‍ തനിക്ക് പ്രതികരിക്കാനോ പരാതിപ്പെടാനോ കഴിഞ്ഞില്ലെന്നും താരം പറഞ്ഞു. കേരളത്തില്‍ ആക്രമിക്കപ്പെട്ട നടി എന്റെ അടുത്ത സുഹൃത്താണ്. അവള് ധൈര്യശാലിയാണ്. അവളെക്കുറിച്ച് ആലോചിക്കുമ്പോള്‍ തനിക്ക് അഭിമാനമുണ്ടെന്നും കാതല്‍ സന്ധ്യ കൂട്ടിച്ചേര്‍ത്തു.
കാതല്‍ എന്ന തമിഴ് ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്തെത്തിയ സന്ധ്യ ആലീസ് ഇന്‍ വണ്ടര്‍ലാന്റ് എന്ന ചിത്രത്തിലൂടെ മലയാളത്തിലും അരങ്ങേറ്റം കുറിച്ചു. പിന്നീട് പ്രജാപതി, സൈക്കിള്‍, ട്രാഫിക്ക്, സഹസ്രം, വേട്ട തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു.
Leave a Reply