Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 2:30 pm

Menu

Published on February 28, 2017 at 1:48 pm

ചിക്കന്‍പോക്‌സ് വന്നാല്‍ എന്തൊക്കെ ശ്രദ്ധിക്കണം

chickenpox-season-is-here-and-this-is-what-you-should-do

വേനലായതോടെ ഇനി ചൂടുകാല രോഗങ്ങളുടെ സമയമാണ്. ഇത്തരം രോഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ചിക്കന്‍പോക്‌സ്. ഇന്ന് നമുക്കിടയില്‍ ഏറ്റവും കൂടുതല്‍ തെറ്റിദ്ധാരണകളുള്ളതും ഈ രോഗത്തെ കുറിച്ചാണ്.

1980 ഭൂമിയില്‍ നിന്ന് തുടച്ചു നീക്കിയ വസൂരിയും, ഇപ്പോഴും വ്യാപകമായി കാണുന്ന ചിക്കന്‍പോക്‌സും ഒന്നാണെന്ന ധാരണ ഇന്നും പലര്‍ക്കുമുണ്ട്. വായുവിലൂടെയാണ് വൈറസ് രോഗമായ ചിക്കന്‍പോക്‌സ് പകരുന്നത്. വെരിസെല്ലാസോസ്റ്റര്‍ എന്ന വൈറസാണ് ഇതിന് കാരണം.

മറിച്ച് വസൂരിയ്ക്ക് കാരണമായിരുന്നത് വേരിയോള എന്ന വൈറസാണ്. വസൂരിയുടെ കുരുക്കള്‍ പല അറകളുള്ളതാണ്. ചിക്കന്‍പോക്‌സിന്റെ കുരുക്കള്‍ക്ക് ഒറ്റ അറ മാത്രമേ ഉള്ളൂ. തൊലിപ്പുറത്ത് മാത്രം ഉണ്ടാകുന്ന അസുഖമായ ചിക്കന്‍പോക്‌സിന്റെ അണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ചാല്‍ 10 മുതല്‍ 21 ദിവസങ്ങളെടുക്കും വളര്‍ന്നുപെരുകി രോഗലക്ഷണങ്ങള്‍ പ്രകടമാകാന്‍. തലവേദന, പനി, തുമ്മല്‍, ക്ഷീണം എന്നിവയാ് ഇതിന്റെ പ്രാരംഭലക്ഷണങ്ങള്‍.

രണ്ടു മൂന്നുദിവസം ഈ ലക്ഷണങ്ങള്‍ നീണ്ടുനില്‍ക്കും. അതിനുശേഷമാണ് ശരീരത്തില്‍ കുരുക്കള്‍ പ്രത്യക്ഷപ്പെടുക. കുരുക്കള്‍ വരും മുമ്പ് പനിയും തുമ്മലും തലവേദനയും തുടങ്ങുന്ന സമയത്താണ് രോഗിയില്‍ നിന്നും മറ്റുള്ളവര്‍ക്ക് രോഗം പകരാന്‍ സാധ്യത കൂടുതല്‍.

കുരുക്കള്‍ ഉണ്ടാകുന്നതു നിന്നാല്‍ പിന്നെ രോഗം പകരുകയില്ല. ചിക്കന്‍ പോക്‌സാണെന്നറിയാതെ പനിയും തലവേദനയുമായി യാത്ര ചെയ്യുമ്പോഴാണ് മറ്റുള്ളവര്‍ക്ക് രോഗം പകരുന്നതെന്ന ബോധം ഇന്നും പലര്‍ക്കുമില്ല.

ഒന്നോ രണ്ടോ കുരുക്കള്‍ കാണുമ്പോഴേ ചിക്കന്‍പോക്‌സാണെന്നു തിരിച്ചറിയാം. അപ്പോള്‍ തന്നെ ആന്റിവൈറല്‍ മരുന്നായ അസൈക്ലോവിര്‍ കഴിച്ചുതുടങ്ങിയാല്‍ കൂടുതല്‍ കുരുക്കള്‍ പ്രത്യക്ഷപ്പെടുന്നത് ഒഴിവാക്കാനും രോഗം പകരുന്നത് തടയാനും കഴിയും.

ചിക്കന്‍പോക്‌സ് വന്നാല്‍ രാവിലെയും വൈകിട്ടും തണുത്ത ശുദ്ധജലത്തില്‍ കുളിക്കണം. ശുചിത്വത്തിന്റെ കുറവാണ് മറ്റ് രോഗബാധകള്‍ക്കും, സങ്കീര്‍ണതകള്‍ക്കും കാരണമാകുന്നത്. കുളിക്കുന്നത് ചൊറിച്ചില്‍ കുറയ്ക്കും.

കലാമിന്‍ലോഷന്‍ പുരട്ടുന്നതും ആന്റിഹിസ്റ്റമിനുകള്‍ കഴിക്കുന്നതും ചൊറിച്ചില്‍ കുറയ്ക്കാന്‍ നല്ലതാണ്. രോഗിയെ കാറ്റും വെളിച്ചവും കടക്കാത്ത മുറിയില്‍ അടച്ച് ഒറ്റപ്പെടുത്തുന്നതു പ്രാകൃതമാണ്. നല്ല കാറ്റും വെളിച്ചവും കടക്കുന്ന മുറിയില്‍ വേണം രോഗിയെ കിടത്താന്‍.

ദിവസവും രാവിലെയും വൈകിട്ടും കുളിച്ച് വൃത്തിയുള്ള വസ്ത്രങ്ങള്‍ ധരിക്കണം. ഒരു ഭക്ഷണവും വര്‍ജ്യമല്ല. ഇറച്ചിയും മീനുമൊക്കെ കഴിക്കാം. തണുത്ത ഭക്ഷണം കൊടുക്കരുത്. ചെറു ചൂടുള്ള ഭക്ഷണം നല്‍കുക. ഉപ്പ് നിര്‍ബന്ധമായും നല്‍കണം. അല്ലെങ്കില്‍ രക്തസമ്മര്‍ദം താഴ്ന്ന് രോഗി മരിക്കാനിടയാകും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News