Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 25, 2026 6:39 pm

Menu

Published on March 23, 2017 at 3:21 pm

പരീക്ഷ ജയിക്കാന്‍ മാജിക്ക് പേന; ഫലിച്ചില്ലെങ്കില്‍ ക്യാഷ് ബാക്ക് ഓഫര്‍

gujarat-temple-offers-to-sell-magical-pens-for-students-to-pass-exams

അഹമ്മദാബാദ്: പരീക്ഷ ജയിക്കാന്‍ അടവ് പതിനെട്ടും പയറ്റുന്നവരാണ് മിക്ക ആളുകളും. ഇക്കാരണത്താല്‍ തന്നെ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത് ഒരു പേനയെക്കുറിച്ചുള്ള വാര്‍ത്തയാണ്.

പരീക്ഷ ജയിക്കാന്‍ ഒരു മാജിക്ക് പേനയുമായി രംഗത്തെത്തിയിരിക്കുകയാണ് ഗുജറാത്തിലെ ഒരു ക്ഷേത്രം. ഗുജറാത്തിലെ പഞ്ചമഹല്‍ ജില്ലയിലെ കഷ്ടഭഞ്ജന്‍ ക്ഷേത്രമാണ് പരീക്ഷ ജയിപ്പിക്കുന്ന മാജിക്ക് പേനയുടെ പരസ്യം നല്‍കിയിരിക്കുന്നത്.

gujarat-temple-offers-to-sell-magical-pens-for-students-to-pass-exams1

1900 രൂപ മുടക്കി ഈ പേന വാങ്ങി പരീക്ഷ എഴുതിയാല്‍ വിജയം ഉറപ്പാണെന്നാണ് ഇവരുടെ അവകാശവാദം. ഇനി എങ്ങാനും പരീക്ഷയില്‍ തോറ്റാല്‍ പേനയ്ക്കു മുടക്കിയ പണം തിരികെ നല്‍കുമെന്ന വാഗ്ദാനവുമുണ്ട്. ഗുജറാത്തി ഭാഷയിലാണ് പരസ്യം.

ഹനുമാന്‍ സരസ്വതി യാഗം നടത്തി ലഭിച്ച ദൈവികത ഉപയോഗിച്ചാണ് പേന തയാര്‍ ചെയ്തിരിക്കുന്നതെന്ന് ഹനുമാന്‍ സേവകനെന്ന് സ്വയം പരിചയപ്പെടുത്തുന്ന ദുഷ്യന്ത് ബാപ്പുജി പരസ്യത്തില്‍ പറയുന്നു.

എന്നാല്‍ ചുമ്മാ ഈ പേന ലഭിക്കുമെന്ന് കരുതേണ്ട. മൊബൈല്‍ നമ്പര്‍, പരീക്ഷാ ഫീസ് രസീത്, ഹാള്‍ ടിക്കറ്റ്, സ്‌കൂള്‍ ഐഡി കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ ഹാജരാക്കുന്നവര്‍ക്ക് മാത്രമേ പേന നല്‍കുകയുള്ളൂ.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News