Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മഴക്കാലത്തിനും മഴക്കാല രോഗങ്ങള്‍ക്കും പുറമേ കൊതുകുകളും വന്‍ ഭീഷണി ആയിരിക്കെ കൊതുകിനെ തുരത്താനായി ഉപയോഗിക്കുന്ന പല കൊതുകു തിരികളും കുട്ടികളില്‍ ആസ്തമയ്ക്ക് കാരണമാകുന്നതായി റിപ്പോര്‍ട്ട്.
കൊതുകിനെ പുകച്ചു പുറത്തു ചാടിക്കാന്‍ ഉപയോഗിക്കുന്ന വസ്തുക്കളില്‍ ‘പൈറിത്രീന്’ എന്ന രാസവസ്തു ശരീരത്തിന് ദോഷകരമാണെന്നാണ് കണ്ടെത്തല്‍. കൊതുകുതിരി, മാറ്റ്, ലിക്വിഡ് എന്നിവയിലെല്ലാം പൈറിത്രീന് അടങ്ങിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സ് സംസ്ഥാന സമ്മേളനത്തില്‍ ഡോ. ടി.യു സുകുമാന്‍ അവതരിപ്പിച്ച പ്രബന്ധത്തിലാണ് ഈ വിവരമുള്ളത്. പൈറിത്രീന് കുഞ്ഞുങ്ങളെ വേഗത്തില്‍ ബാധിക്കുകയും ഇത് കുഞ്ഞുങ്ങളില്‍ അലര്‍ജിക്കും മറ്റും കാരണമാകുകയും ചെയ്യുമെന്ന് പറയുന്നു.
നേരത്തെ തന്നെ ആസ്തമയുള്ള കുട്ടികളില്‍ ഈ രാസവസ്തുക്കളുടെ പ്രവര്‍ത്തനം രോഗം കൂട്ടാനും ഇടയാക്കും. എന്നിരുന്നാലും കൂടുതല്‍ അപകടം ഉണ്ടാക്കുന്നത് കൊതുകുതിരികളാണെന്നും ഇവയിലാണ് രാസവസ്തുക്കള്‍ കുടുതല്‍ അടങ്ങിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ നിന്ന് 4000 കുട്ടികളെ വീതമാണ് പഠനത്തിനായി തെരഞ്ഞെടുത്തത്. പകുതികുട്ടികള്‍ ആറിനും ഏഴിനും ഇടയില്‍ പ്രായക്കാരും മറ്റുള്ളര്‍ 13 നും 14 നും ഇടയില്‍ പ്രായമുള്ളവരുമായിരുന്നു.
Leave a Reply