Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പ്യോങ്യാങ്: വടിവൊത്ത ശരീരം വേണം, സുന്ദരിയായിരിക്കണം, പ്രായം 26 ല്‍ താഴെയാവണം, എല്ലാത്തിലുമുപരി കന്യകയുമായിരിക്കണം. കേട്ടിട്ട് വധുവിനെ തേടുന്ന പരസ്യമാണെന്ന് കരുതിയെങ്കില്‍ തെറ്റി.
ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ വനിതാ ട്രാഫിക് പൊലീസിനു വേണ്ട യോഗ്യതകളാണിത്. ഉത്തരകൊറിയയുടെ തലസ്ഥാന നഗരമായ പ്യോങ്യാങ്ങിലെ തെരുവുകളിലെ ഗ്ലാമര്‍ കാഴ്ചയാണ് ട്രാഫിക് ലേഡീസ് എന്നറിയപ്പെടുന്ന ഇക്കൂട്ടര്‍.

നീലനിറത്തിലുള്ള സ്കേര്‍ട്ടും ജാക്കറ്റും തൊപ്പിയും കറുത്ത ഹൈഹീല്‍ ചെരുപ്പുമണിഞ്ഞ്, കൈയിലെ ബാറ്റണ്‍ ചൂണ്ടി പ്യോങ്യാങ്ങിലെ തെരുവുകളില്‍ ഗതാഗതം നിയന്ത്രിക്കുന്ന ഇവരെ കാണാം. ഔദ്യോഗികമായി ട്രാഫിക്ക് സെക്യൂരിറ്റി ഓഫീസര്‍ എന്നാണ് ഇവരുടെ തസ്തികയെങ്കിലും ട്രാഫിക് ലേഡീസ് എന്നാണ് ഇവര്‍ പൊതുവെ അറിയപ്പെടുന്നത്.
ഗതാഗതം നിയന്ത്രിക്കുന്നതിനൊപ്പം പ്യോങ്യാങ്ങിനെ സജീവമാകുക കൂടിയാണ് ഇവരുടെ ദൗത്യം. ഇത്തരം 300 വനിതകളാണ് പ്യോങ്യാങ്ങിലെ ട്രാഫിക് പൊലീസിലുള്ളത്. ആകര്‍ഷകമായ സൗന്ദര്യവും കന്യകാത്വവുമാണ് തിരഞ്ഞെടുക്കപ്പെടാന്‍ വേണ്ട പ്രധാന യോഗ്യതയെന്നതാണ് ഈ ജോലിയിലെ പ്രത്യേകത.
വിവാഹിതയാവുകയോ 26 വയസ്സ് എത്തുകയോ ചെയ്താല്‍ പിന്നെ ജോലിയില്‍ തുടരാന്‍ കഴിയില്ല. ട്രാഫിക്കിലെ ജോലി വളരെ കഠിനമായതിനാല്‍ വിവാഹശേഷം ജോലി തുടരുന്നത് ബുദ്ധിമുട്ടാകുമെന്നതാണ് ഇതിനുള്ള ന്യായീകരണം.

തണുപ്പുകാലത്തേക്കുള്ള പ്രത്യേക കോട്ടുകള്‍, രാത്രി ഡ്യൂട്ടിയില്‍ ധരിക്കാനുള്ള തിളങ്ങുന്ന വസ്ത്രങ്ങള്‍, സണ്‍സ്ക്രീന്‍ ഇവയെല്ലാം അടങ്ങിയ കിറ്റ് ജോലിക്കു കയറുമ്പോള്‍തന്നെ സര്‍ക്കാര്‍ നല്‍കും. ഇവരുടെ യൂണീഫോം പോലും കിം ജോങ് ഉന്‍ സ്വയം ഡിസൈന്‍ ചെയ്തതാണെന്നു കേള്‍ക്കുമ്പോഴാണ് തലസ്ഥാന നഗരിയിലെ ഈ ട്രാഫിക് ലേഡീസിന്റെ വില മനസ്സിലാവുക.
ചലനങ്ങളിലെ മനോഹാരിതയും പൂര്‍ണതയും ഉറപ്പിക്കാന്‍ കഠിനമായ പരിശീലനങ്ങളാണ് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് നല്‍കുക. രാത്രി മുഴുവന്‍ നീളുന്ന പരിശീലനം പലപ്പോഴുമുണ്ടാകും. എങ്കിലും, പിറ്റേന്ന് ഒരു മടിയുമില്ലാതെ അവര്‍ ഡ്യൂട്ടിക്കു കയറും.

മിക്കവാറും എല്ലാ ജങ്ഷനുകളിലും ട്രാഫിക് സിഗ്നലുകളുണ്ടെങ്കിലും വാഹനങ്ങള്‍ പോകേണ്ട ദിശ ചൂണ്ടിക്കാണിക്കുക സുന്ദരികള്‍ തന്നെ. മാത്രമല്ല ഒരു മണിക്കൂര്‍ ജോലി ചെയ്യുന്ന ആള്‍ക്ക് അടുത്ത ഒരു മണിക്കൂര്‍ ഓഫെടുക്കുകയുമാകാം.
Leave a Reply