Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കടയില്‍ നിന്നും സാധനങ്ങള്‍ എടുക്കുന്നതിനിടയിലെ തിരക്കും ചില സമയത്തെ അശ്രദ്ധയും മൂലം അബദ്ധത്തില്‍ ചില സാധനങ്ങള്‍ ഉപഭോക്താക്കളുടെ കൈ തട്ടി താഴെ വീഴാറുണ്ട്. ഇനി പൊട്ടുന്ന സാധനമാണ് താഴെവീണതെങ്കില്‍ അതിന്റെ പണം ഉപഭോക്താക്കള്‍ കടയുടമകയ്ക്ക് നല്‍കാറുമുണ്ട്.
എന്നാല്‍ ചൈനയിലെ യുവതിയ്ക്കു പറ്റിയത് കുറച്ച് വല്യ അബദ്ധം തന്നെയാണ്. ആഭരണങ്ങള്‍ തിരയുന്നതിനിടെ ചൈനയിലെ യുനാന്‍ പ്രവിശ്യയിലുള്ള യുവതിയുടെ കൈതട്ടി ഒരു വള താഴെവീണ് പൊട്ടി.

ആ വളയുടെ പണം താന്‍ അടയ്ക്കാമെന്നു പറഞ്ഞ് അതിന്റെ പ്രൈസ് ടാഗിലേക്കു നോക്കിയ യുവതി തൊട്ടടുത്ത നിമിഷം കടയില്‍ ബോധംകെട്ടു വീണു. കാരണം 300, 000 യുവാന്‍ അഥവാ 28 ലക്ഷം രൂപയായിരുന്നു നിലത്ത് വീണു പൊട്ടിയ ആ വളയുടെ വില.

ബോധംകെട്ടു വീണ യുവതിയെ ഉണര്‍ത്താന്‍ കടയുടമകളും ജീവനക്കാരും ആവോളം ശ്രമിച്ചെങ്കിലും യുവതി ഉണര്‍ന്നില്ല. ഉടനെ തന്നെ അവര്‍ യുവതിയെ അടുത്തുള്ള ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കി. ജെയ്ഡ് എന്ന വിലയേറിയ ഓര്‍ണമെന്റ് റോക്കില്‍ തീര്‍ത്ത വളയായതുകൊണ്ടാണ് അതിത്രയും വിലമതിക്കുന്നതെന്നാണ് കടയുടമകളുടെ വാദം.

എന്നാല്‍ യുവതിയുടെ സാമ്പത്തികസ്ഥിതി ബോധ്യമുള്ളതുകൊണ്ട് മുഴുവന്‍ പണവും ആവശ്യപ്പെടുന്നില്ലെന്നു കടയുടമകള്‍ ഉറപ്പു നല്‍കിയിട്ടുണ്ടെന്നും 70,000 യുവാന്‍ അഥവാ 6,65,607 രൂപ നല്‍കാന്‍ തയാറാണെന്ന് യുവതിയുടെ കുടുംബം സമ്മതിച്ചിട്ടുണ്ടെന്നും ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഈ വള കണ്ടാല്‍ അത്രയൊന്നും വില തോന്നില്ലെന്നാണ് സോഷ്യല്‍ മീഡിയയിലൂടെയുള്ള ജനങ്ങളുടെ പ്രതികരണം.
Leave a Reply