Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഓസ്ട്രേലിയയിലെ ക്വീന്‍സ്ലന്‍ഡില്‍ നിന്നാണ് മണ്ണിനടിലിലെ മാളത്തില്‍ നിന്ന് കൂറ്റന്‍ ഞണ്ടിനെ പുറത്തെടുത്തത്. ക്വീന്‍സ്ലന്‍ഡ് നിവാസിയും സാഹസികനുമായ ബ്യൂ ഗ്രീവ്സാണ് വലിയ ഞണ്ടിരുന്ന മാളത്തില്‍ നൂഴ്ന്നിറങ്ങി ഭീമന് ഞണ്ടിനെ പുറത്തെടുത്തത്.
ഒരു ചെറിയ കമ്പുപയോഗിച്ച് മുകള്‍ ഭാഗത്തെ മണ്ണു മാറ്റിയ ശേഷമാണ് ബ്യൂ മാളത്തിലേക്കിറങ്ങിയത്. ബ്യൂവിന്റെ ശരീരത്തിന്റെ മുക്കാല്‍ ഭാഗത്തോളം മാളത്തിനുള്ളില്‍ കടത്തേണ്ടി വന്നു ഈ ഞണ്ടിനെ പിടിക്കാന്‍.
മാളത്തിനുള്ളിലിരിക്കുന്ന ഞണ്ടിനെ എങ്ങെനെ പിടിക്കണമെന്ന മാര്‍ഗനിര്‍ദ്ദേശവും വിഡിയോയിലൂടെ ബ്യൂ നല്‍കുന്നുണ്ട്. ജൂണ്‍ 26ന് പോസ്റ്റ് ചെയ്ത വിഡിയോ ഇപ്പോള്‍ തന്നെ 11 ലക്ഷത്തിലധികം ആളുകള്‍ കണ്ടു കഴിഞ്ഞു.
Leave a Reply