Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 5, 2024 11:03 pm

Menu

Published on July 31, 2017 at 12:59 pm

25മില്യണ്‍ യുവാന്‍ കടം; പ്ലാസ്റ്റിക് സര്‍ജറി ചെയ്ത് രക്ഷപ്പെടാന്‍ ശ്രമിച്ച് ചൈനക്കാരി

chinese-woman-undergoes-plastic-surgery-to-evade-2-8-million-debt

ബെയ്ജിങ്: കടബാധ്യതയില്‍ നിന്നും രക്ഷപ്പെടാന്‍ ചൈനീസ് സ്ത്രീ പ്ലാസ്റ്റിക് സര്‍ജറിയിലൂടെ മുഖംമാറ്റി. മധ്യചൈനീസ് നഗരമായ വുഹാനിലുളള 59കാരിയായ സു നജ്വാനാണ് പ്ലാസ്റ്റിക് സര്‍ജറിയി നടത്തിയത്.

25മില്യണ്‍ യുവാന്‍ (23കോടിയിലേറെ രൂപ) കടത്തില്‍ നിന്നും രക്ഷപ്പെടാനാണ് യുവതി ഈ തന്ത്രം പയറ്റിയത്. കടബാധ്യത ഉടന്‍ തീര്‍ക്കണമെന്ന കോടതി ഉത്തരവു വന്നതിനു പിന്നാലെ നാടുവിട്ട യുവതി പ്ലാസ്റ്റിക് സര്‍ജറി ചെയ്യുകയായിരുന്നു.

ഇത്രയൊക്കെ ചെയ്തിട്ടും പൊലീസിന്റെ പക്കല്‍ നിന്നും നജ്വാന് രക്ഷപ്പെടാനായില്ല. യുവതിയെ കണ്ടെത്തിയതോടെ അമ്പരന്നുപോയെന്നായിരുന്നു പൊലീസ് ഉദ്യോഗസ്ഥരുടെ പ്രതികരണം. അവര്‍ മുപ്പതുകാരിയെപ്പോലെ തോന്നിച്ചു. ഞങ്ങളുടെ പക്കലുണ്ടായിരുന്ന ഫോട്ടോയിലെ ആളേ അല്ലായിരുന്നു അതെന്നായിരുന്നു ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞത്.

കടംവാങ്ങിയ ബാങ്ക് കാര്‍ഡുകള്‍ ഉപയോഗിച്ചാണ് പ്ലാസ്റ്റിക് സര്‍ജറിക്കുള്ള തുക യുവതി നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യുവതി മറ്റുളളവരുടെ ഐഡി കാര്‍ഡുകള്‍ ഉപയോഗിച്ച് ട്രെയിനിലൂടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സഞ്ചരിച്ചതായും പൊലീസിനോടു സമ്മതിച്ചു.

Loading...

Leave a Reply

Your email address will not be published.

More News